ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 12

1. സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടത്തെ പ്രതിപാദിച്ചികൊണ്ട് “Women, Dreaming” എന്ന നോവൽ രചിച്ച തമിഴ് സാഹിത്യകാരി

  • സൽമ

2. 2020 ൽ സാഹിത്യ നൊബേൽ പുരസ്കാരം നേടിയ വനിത

  • അമേരിക്കൻ കവയിത്രിയായ ലൂയിസ് ഗ്ലക്ക്

3. 2020 ൽ എഡിൻബർഗ് മെഡൽ നേടിയ ഇന്ത്യയിലെ പ്രശസ്ത പരിസ്ഥിതി പ്രവർത്തക

  • സുനിത നരെയ്ൻ

4. ഹിന്ദിയിലെ പ്രമുഖ ആധുനിക എഴുത്തുകാരിയായ ഈ മഹതിയ്ക്കാണ് 2012 ൽ ഗീതാഞ്ജലി ഇന്തോ-ഫ്രഞ്ച് ലിറ്റററി പ്രൈസ് ലഭിച്ചത്. ആരാണിവർ

  • മനീഷ കുൽശ്രേഷ്‌ഠ

5. ദാദാ സാഹിബ് ഫാൽക്കെ അവാർഡ് ആദ്യമായി ലഭിച്ചത്

  • ദേവിക റാണി

6. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിലെ ആദ്യ വനിതാ വിദ്യാർത്ഥിനി തന്നെ പിൽക്കാലത്ത് ആ കോളേജിലെ ആദ്യ വനിതാ പ്രിൻസിപ്പലാവുകയും ചെയ്തു. ആരാണിവർ

  • പാറശ്ശാല ബി. പൊന്നമ്മാൾ

7. രത്തൻ എന്ന ഒമ്പതുവയസ്സുകാരി പെൺകുട്ടിയെ കേന്ദ്രകഥാപാത്രമാക്കി ടാഗോർ എഴുതിയ കഥ സത്യജിത് റായ് പിന്നീട് തീൻ കന്യ എന്ന സിനിമയുടെ ഒരു ഭാഗമാക്കി മാറ്റി. ഏതാണ് ആ കഥ?

  • പോസ്റ്റുമാസ്റ്റർ

8. 2001 ൽ യുനെസ്കോ കൂടിയാട്ടത്തെ വിശ്വോത്തര പൈതൃകമായി പ്രഖ്യാപിച്ചത് ഈ കലാകാരിയുടെ അവതരണത്തിനു ശേഷമാണ്. ആരാണീ കലാകാരി ?

  • മാർഗ്ഗി സതി (പി. എസ്. സതീദേവി)

9. മലയാള നാടകചരിത്രത്തിലെ ആദ്യ സ്ത്രീ നാടകകൃത്ത്

  • കുട്ടിക്കുഞ്ഞു തങ്കച്ചി

10. കേരളത്തിലെ ആദ്യ വനിതാ പുരോഹിത

  • മരതകവല്ലി ഡേവിഡ്

11. നൊബേൽ സമ്മാനം നേടിയ ആദ്യ വനിത

  • മേരി ക്യൂറി (രണ്ടു തവണ വ്യത്യസ്ത വിഷയങ്ങളിൽ നൊബേൽ സമ്മാനം നേടിയതും മേരി ക്യൂറിയാണ്)