ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 11

1. കേരളത്തിലെ നിശാഗന്ധി പുരസ്കാരം ആദ്യമായി ലഭിച്ച പ്രശസ്ത ഇന്ത്യൻ നർത്തകി

  • മൃണാലിനി സാരാഭായി

2. വള്ളത്തോൾ അവാർഡ് ആദ്യമായി നേടിയത് ഒരു പെണ്ണെഴുത്തുകാരിയാണ്. ആരാണിവർ?

  • പി.ബാലാമണിയമ്മ

3. അയനം സംസ്കാരിക വേദി ഏർപ്പെടുത്തിയിട്ടുള്ള അയനം – എ. അയ്യപ്പൻ കവിത പുരസ്കാരം ആദ്യമായി നേടിയ കവയത്രി

  • വിജയലക്ഷ്മി

4. ലോകത്ത് അറിയപ്പെടുന്ന സമകാലീന കലാ പുരസ്കാരങ്ങളിൽ ഒന്നായ ജോൺ മീറോ പ്രൈസ് 2019 ൽ നേടിയ ഇന്ത്യൻ കലാകാരി

  • നളിനി മലാനി

5. ബുക്കർ പ്രൈസ് ഇന്ത്യയിലേക്ക് ആദ്യമായി എത്തിച്ചത് ഒരു വനിതയാണ്. ആരാണ് ഈ എഴുത്തുകാരി?

  • അരുന്ധതി റോയ്

6. 1984 ലെ വയലാർ പുരസ്കാരത്തിന് അർഹത നേടിയത് അമ്പലമണി എന്ന കവിതസമാഹാരമാണ്. ആരാണ് രചയിതാവ് ?

  • സുഗതകുമാരി

7. എഴുത്തച്ഛൻ പുരസ്കാരം നേടിയ ആദ്യ വനിത

  • ബാലാമണിയമ്മ

8. ലക്നൗവിൽ തനത് സാംസ്കാരിക വൈവിധ്യത്തെയും കരകൗശല മികവിനെയും അടയാളപ്പെടുത്താൻ സംഘടിപ്പിക്കുന്ന മഹിന്ദ്ര സന്കട ലക്നൗ ഫെസ്റ്റിവലിനു നേതൃത്വം നൽകുന്ന പഞ്ചാബി വനിത

  • മാധവി കുക്രജ

9. വിശ്വപ്രസിദ്ധ ചലച്ചിത്രകാരനായ മജീദ് മജീദിയുടെ ‘ബിയോണ്ട് ദ ക്ലൗഡ്സിൽ’ ശബ്ദമിശ്രണം തയ്യാറാക്കിയ മലയാളിയായ സൗണ്ട് ഡിസൈനർ

  • സവിത നമ്പ്രത്ത് കാസി

10. 1993 ൽ റൈറ്റ് ലൈവ് ലി ഹുഡ് പുരസ്കാരം (സമാന്തര നൊബേൽ പുരസ്കാരം) നേടിയ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തക

  • ഡോ.വന്ദന ശിവ