ലോക പ്രസിദ്ധരായ വനിതകൾ ചോദ്യോത്തരങ്ങൾ Part 14

1. 1993 ൽ റൈറ്റ് ലൈവ് ലി ഹുഡ് പുരസ്കാരം (സമാന്തര നൊബേൽ പുരസ്കാരം) നേടിയ ഇന്ത്യൻ പരിസ്ഥിതി പ്രവർത്തക
- ഡോ.വന്ദന ശിവ
2. തീജൻ ഭായി ഏത് കലാരൂപത്തിന് പേരുകേട്ട ഗായികയാണ്
- പണ്ട് വാനി
3. സംഗീതലോകത്ത് നിന്ന് ആദ്യമായി ഭാരതരത്നം നേടിയ പ്രതിഭ
- എം എസ് സുബ്ബലക്ഷ്മി
4. ഷെഹ്നായ് വാദനത്തിൽ പ്രശസ്തയായ ഇന്ത്യയിലെ വനിത സംഗീത പ്രതിഭ
- ബാഗേശ്വരി കമർ
5. ഇന്ത്യയിൽ തബല വാദനത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഈ വനിത ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ’ പദ്ധതിയുടെ ബ്രാന്റ് അമ്പാസഡർ കൂടിയാണ്. ആരാണിവർ?
- അനുരാധ പൽ
6. മികച്ച മലയാള സിനിമ സംവിധാനത്തിനുള്ള സംസ്ഥാന പുരസ്കാരം നേടിയ ആദ്യ വനിത
- വിധു വിൻസെന്റ്
7. നൊബേൽ പുരസ്കാരം നേടിയ ആദ്യ അമേരിക്കൻ എഴുത്തുകാരി
- ടോണി മോറിസൺ
8. ജ്ഞാനപീഠ പുരസ്കാരം നേടിയ ആദ്യ വനിത
- ആശാപൂർണ്ണാദേവി (നോവൽ – പ്രഥമ പ്രതിശ്രുതി)
9. 2004 ലെ സാഹിത്യ നൊബേൽ ജേതാവായ ഈ എഴുത്തുകാരിയുടെ ഏറ്റവും പുതിയ നാടകം ‘ഓൺ ദ റോയൽ റോഡ്’ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ജീവിതത്തെ അടിസ്ഥാനപ്പെടുത്തിയാണ്. ആരാണ് ഈ ആസിയൻ എഴുത്തുകാരി?
- എൽഫ്രീദ് എലിനെക്
10. ഉർദു കവിതയിലെ വേറിട്ട ശബ്ദമായ ഈ ഭാരതീയ കവയത്രിക്കാണ് 2014 ലെ സാർക്ക് ലിറ്ററേച്ചർ അവാർഡ് ലഭിച്ചത്. ആരാണിവർ?
- തരന്നും റിയാസ്
11. സ്വപ്നസാക്ഷാത്കാരത്തിനു വേണ്ടിയുള്ള സ്ത്രീകളുടെ പോരാട്ടത്തെ പ്രതിപാദിച്ചികൊണ്ട് “Women, Dreaming” എന്ന നോവൽ രചിച്ച തമിഴ് സാഹിത്യകാരി
- സൽമ