കേരളത്തെ നയിച്ച വനിതകൾ ചോദ്യോത്തരങ്ങൾ Part 4

1. ശ്രീലങ്കയില്‍ അധ്യാപികയായി സേവനമനുഷധിച്ചശേഷം ദേശീയ പ്രസ്ഥാനത്തില്‍ സജീവമായ മലയാളി വനിതയാര് ?

ആനി മസ്ക്രീന്‍

2. തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസിന്റെ വര്‍ക്കിങ്‌ കമ്മിറ്റിയില്‍ അംഗമായ ആദ്യത്തെ വനിതയാര് ?

ആനി മസ്ക്രീന്‍

3. കേരളത്തില്‍നിന്നും ആദ്യമായി ലോക്സഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ട വനിതയാര്‌?

ആനിമസ്ക്രീന്‍

4. തിരു-കൊച്ചി സംസ്ഥാനത്തിന്റെ മന്ത്രിസഭയില്‍ 1949-50 ല്‍ ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന വനിതയാര് ?

ആനിമസ്ക്രീന്‍

5. കേരളത്തിലെ ആദ്യത്തെ വനിതാമന്ത്രിയായ കെ.ആര്‍.ഗൗരിയമ്മ കൈകാര്യം ചെയ്ത വകുപ്പുകളേവ?

റവന്യു, എക്സൈസ്‌

6. രാജ്യസസഭാംഗമായ ആദ്യത്തെ മലയാളി വനിതയാര്‌?

ലക്ഷ്മി എന്‍. മേനോന്‍

7. കേന്ദ്രമന്ത്രിസഭാംഗമായ ആദ്യത്തെ മലയാളി വനിതയാര്‌?

ലക്ഷ്മി എന്‍. മേനോന്‍

8. 1931-ല്‍ കോഴിക്കോട്ട് വിദേശ വസ്ത്രശാലകളുടെ മുന്‍പില്‍ വനിതകള്‍ നടത്തിയ പിക്കറ്റിങ്ങിനു നേതൃത്വം നല്‍കിയതാര് ?

എ.വി. കുട്ടിമാളു അമ്മ

9. നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കോഴിക്കോട് വനിതകള്‍ നടത്തിയ പ്രകടനത്തെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയും കൈയിലേന്തി നയിച്ച വനിതയാര് ?

എ.വി. കുട്ടിമാളു അമ്മ

10. ഓള്‍ ഇന്ത്യ വിമണ്‍സ്‌ കോണ്‍ഫറന്‍സിന്റെ മാസികയായ ‘രോഷ്നി’യുടെ എഡിറ്ററായി പ്രവര്‍ത്തിച്ച മലയാളി വനിതയാര് ?

ലക്ഷ്മി എന്‍. മേനോന്‍