വൈക്കം സത്യാഗ്രഹം Part 4

1. വൈക്കത്തെത്തി സത്യാഗ്രഹാശ്രമത്തില്‍ സൗജന്യഭക്ഷണശാല തുറന്ന മറുനാടന്‍ സന്നദ്ധഭടന്‍മാര്‍ ആര്?

പഞ്ചാബിലെ അകാലികള്‍

2. അമൃത്സറില്‍നിന്നെത്തിയ അകാലികളുടെ സംഘത്തെ നയിച്ചതാര്?

ലാല്‍സിങ്

3. 1924 സെപ്റ്റംബറില്‍ വൈക്കം സത്യാഗ്രഹാശ്രമം സന്ദര്‍ശിച്ച നവോത്ഥാന നായകനാര്?

ശ്രീനാരായണഗുരു

4. വൈക്കം സത്യാഗ്രഹത്തോട് അനുഭാവം പ്രകടിപ്പിച്ചുകൊണ്ട് ആരംഭിച്ച ജാഥകളേവ?

സവര്‍ണജാഥകള്‍

5. വൈക്കം സത്യാഗ്രഹത്തിന്റെ ഭാഗമായി എത്ര സവര്‍ണജാഥകളാണ് സംഘടിപ്പിക്കപ്പെട്ടത്?

രണ്ട്

6. ആരുടെ നിര്‍ദേശപ്രകാരമാണ് സവര്‍ണജാഥകള്‍ സംഘടിപ്പിക്കപ്പെട്ടത്?

ഗാന്ധിജിയുടെ

7. വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്കുനടന്ന സവര്‍ണജാഥ നയിച്ചതാര്?

മന്നത്ത് പദ്മനാഭന്‍

8. മന്നത്ത് പദ്മനാഭന്റെ നേതൃത്വത്തിലെ സവര്‍ണജാഥ വൈക്കത്തുനിന്ന് ആരംഭിച്ചതെന്ന്?

1924 നവംബര്‍ ഒന്ന്

9. ശുചീന്ദ്രത്തുനിന്ന് തിരുവനന്തപുരത്തേക്കുള്ള ജാഥ നയിച്ചതാര്?

ഡോ. എം.ഇ. നായിഡു

10.സവര്‍ണജാഥകള്‍ തിരുവനന്തപുരത്തെത്തിയതിനെ തുടര്‍ന്ന് ആരുടെ നേതൃത്വത്തിലാണ് മഹാറാണിക്ക് ഭീമഹര്‍ജി സമര്‍പ്പിച്ചത്?

ചങ്ങനാശ്ശേരി പരമേശ്വരന്‍പിള്ള