വൈക്കം സത്യാഗ്രഹം Part 6

1. വൈക്കം സത്യാഗ്രഹച്ചെലവിലേക്ക് ആയിരം രൂപ സംഭാവന ചെയ്ത നവോത്ഥാന നായകനാര്?

ശ്രീനാരായണഗുരു

2. ഗാന്ധിജിയുടെ ഉപദേശപ്രകാരം സത്യാഗ്രഹസമരം താത്കാലികമായി നിര്‍ത്തിവെച്ചതെന്ന്?

1924 ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍

3. സവര്‍ണഹിന്ദുക്കളുമായി നടത്തിയ സന്ധിസംഭാഷണം പരാജയപ്പെട്ടതിനെ തുടര്‍ന്ന് വൈക്കം സത്യാഗ്രഹം പുനരാരംഭിച്ചതെന്ന്?

1924 ഏപ്രില്‍ 7

4. തമിഴ്നാട്ടില്‍നിന്ന് ഒരുസംഘം സന്നദ്ധഭടന്‍മാര്‍ക്കൊപ്പം എത്തി വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത് അറസ്റ്റുവരിച്ച നേതാവാര്?

ഇ.വി. രാമസ്വാമി നായ്ക്കര്‍

5. വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും ആവേശോജ്ജ്വലമായ പിന്തുണ നല്‍കുകയും ചെയ്തതിനാല്‍ ‘വൈക്കം വീരര്‍’ എന്ന് വിളിക്കപ്പെട്ടതാര്?

ഇ.വി. രാമസ്വാമി നായ്ക്കര്‍

6. 1923-ലെ കാക്കിനഡ കോണ്‍ഗ്രസ് സമ്മേളനത്തില്‍ കേരളത്തിലെ അയിത്താചാരത്തിന്റെ ദുരിതങ്ങളെപ്പറ്റി നിവേദനം നല്‍കിയ നേതാവാര്?

ടി.കെ. മാധവന്‍

7. ഗാന്ധിജി വൈക്കം സന്ദര്‍ശിച്ച വര്‍ഷമേത്?

1925