വൈക്കം സത്യാഗ്രഹം Part 7
1. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച് പഞ്ചാബില്‍നിന്ന് എത്തിയ വിഭാഗം?
അകാലികൾ
2. വൈക്കം സത്യാഗ്രഹികൾക്ക് സൗജന്യ ഭോജനശാല തുറന്ന് സഹായം നല്‍കിയവര്‍?
അകാലികൾ
3. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച് പഞ്ചാബില്‍നിന്ന് എത്തിയ അകാലികളുടെ നേതാവ്?
ലാലാ ലാല്‍ സിങ്
4. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ചുകൊണ്ട് വൈക്കത്തുനിന്ന് തിരുവനന്തപുരത്തേക്ക് സവര്‍ണജാഥ നയിച്ചത്?
മന്നത്ത് പദ്മനാഭന്‍
5. വൈക്കം സത്യാഗ്രഹത്തെ അനുകൂലിച്ച് നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ജാഥ നയിച്ചത്?
എം.ഇ. നായിഡു
6. ഇരുപതാം നൂറ്റാണ്ടില്‍ കേരളത്തില്‍ നടന്ന സമരങ്ങളില്‍ ഏറ്റവുമധികം അഖിലേന്ത്യാ ശ്രദ്ധ നേടിയ സമരമായി അറിയപ്പെടുന്നതേത്?
വൈക്കം സത്യാഗ്രഹം
7. അയിത്താചാരത്തിനെതിരായി ഇന്ത്യയില്‍ നടന്ന ആദ്യത്തെ സത്യാഗ്രഹസമരമായി അറിയപ്പെടുന്നതേത്?
വൈക്കം സത്യാഗ്രഹം
8. വൈക്കം സത്യാഗ്രഹം നടന്ന കാലയളവ്?
1924-25
9. വൈക്കം മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
കോട്ടയം
10. വൈക്കം സത്യാഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
വൈക്കം മഹാദേവക്ഷേത്രത്തിന്റെ സമീപത്തുള്ള റോഡുകളിലൂടെ അവര്‍ണഹിന്ദുക്കള്‍ക്ക് സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കല്‍