വൈക്കം സത്യാഗ്രഹം Part 3

1. വൈക്കം സത്യാഗ്രഹം സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്ത നേതാവാര്?

ടി.കെ. മാധവന്‍

2. അയിത്തോച്ചാടന നടപടികള്‍ ആസൂത്രണം ചെയ്യാന്‍ കേരളപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി 1924 ജനുവരി 24-ന് യോഗം ചേര്‍ന്നതെവിടെ?

എറണാകുളം

3. അയിത്തത്തിനെതിരായ പ്രചാരണത്തിനുണ്ടാക്കിയ കോണ്‍ഗ്രസ് കമ്മിറ്റി ഏതുപേരില്‍ അറിയപ്പെട്ടു?

കോണ്‍ഗ്രസ് ഡെപ്യൂട്ടേഷന്‍

4. കോണ്‍ഗ്രസ് ഡെപ്യൂട്ടേഷനിലെ പ്രധാന നേതാക്കള്‍ ആരെല്ലാമായിരുന്നു?

കെ.പി. കേശവമേനോന്‍, എ.കെ.പിള്ള, കെ.കേളപ്പന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്

5. വൈക്കം സത്യാഗ്രഹം ആരംഭിച്ചതെന്ന്?

1924 മാര്‍ച്ച് 30

6. വൈക്കം സത്യാഗ്രഹം ആരംഭിക്കുമ്പോള്‍ തിരുവിതാംകൂറിലെ രാജാവ് ആരായിരുന്നു?

ശ്രീമൂലം തിരുനാള്‍

7. വൈക്കം സത്യാഗ്രഹം അവസാനിക്കുമ്പോള്‍ തിരുവിതാംകൂറിലെ ഭരണാധികാരി ആരായിരുന്നു?

റാണി സേതുലക്ഷ്മി ബായി

8. ”അന്യദേശക്കാര്‍ നമ്മോട് അനീതി കാണിക്കുന്നതില്‍ പ്രതിഷേധിക്കുന്ന നാം നമ്മുടെ നാട്ടുകാരോട് നീതി കാണിക്കാന്‍ എന്തുകൊണ്ടാണ് ഒരുങ്ങാത്തത്” വൈക്കത്തെ സത്യാഗ്രഹത്തിന് മുന്നോടിയായി നടന്ന യോഗത്തില്‍ ഇപ്രകാരം പ്രസംഗം നടത്തിയതാര്?

കെ.പി. കേശവമേനോന്‍

9. വൈക്കം സത്യാഗ്രഹത്തിന്റെ ആദ്യദിവസത്തെ സത്യാഗ്രഹികള്‍ ആരെല്ലാമായിരുന്നു?

ഗോവിന്ദപ്പണിക്കര്‍ (നായര്‍ സമുദായാംഗം), ബാഹുലേയന്‍ (ഈഴവ സമുദായാംഗം), കുഞ്ഞപ്പി (പുലയസമുദായാംഗം)

10. ഓരോ ദിവസവും സവര്‍ണരും അവര്‍ണരുമായ മൂന്നുപേര്‍ ‘അവര്‍ണര്‍ക്ക് പ്രവേശനമില്ല’ എന്നെഴുതിയ ബോര്‍ഡിന്റെ പരിധി ലംഘിച്ച് ക്ഷേത്രത്തിലേക്കുപോകുക എന്നത് ഏത് സത്യാഗ്രഹത്തിന്റെ സമരമുറ ആയിരുന്നു?

വൈക്കം സത്യാഗ്രഹം