വൈക്കം സത്യാഗ്രഹം Part 1

1. അയിത്തത്തിനെതിരേ കേരളത്തില്‍ നടന്ന ആദ്യ സംഘടിത സമരം:

വൈക്കം സത്യാഗ്രഹം

2. ഏത്‌ ക്ഷേത്രത്തിന്റെ വഴിയിലൂടെ അവര്‍ണര്‍ക്ക്‌ നടക്കാനുള്ള അവകാശത്തിനായുള്ള സമരമായിരുന്നു വൈക്കം സത്യാഗ്രഹം?

കോട്ടയം ജില്ലയിലെ വൈക്കം മഹാദേവക്ഷേത്രം.

3. വൈക്കം സത്യാഗ്രഹം ആരംഭിച്ചതെന്ന്‌?

1924 മാര്‍ച്ച്‌ 30

4. വൈക്കം സത്യാഗ്രഹം അവസാനിച്ചതെന്ന്‌?

1925 നവംബര്‍ 23

5. വൈക്കം സത്യാഗ്രഹ ആശ്രമം ഏതായിരുന്നു?

ശ്രീനാരായണഗുരുവിന്റെ വൈക്കത്തുള്ള വെല്ലൂര്‍ മഠം

6. വൈക്കം സത്യാഗ്രഹത്തിലെ ആദ്യദിന സത്യാഗ്രഹികൾ ആരെല്ലാമായിരുന്നു?

യഥാക്രമം പുലയ-ഈഴവ-നായര്‍ സമുദായാംഗങ്ങളായ കുഞ്ഞാപ്പി – ബാഹുലേയന്‍ -ഗോവിന്ദപ്പണിക്കര്‍

7. വൈക്കം സത്യാഗ്രഹത്തിന്റെ സമരമുറ എന്തായിരുന്നു?

ഓരോ ദിവസവും അവര്‍ണ-സവര്‍ണ വിഭാഗത്തില്‍ പെട്ട മൂന്നു പേര്‍ അവര്‍ണര്‍ക്ക്‌പ്രവേശനമില്ല എന്ന്‌ എഴുതിയ ബോര്‍ഡിന്‍റ പരിധികടന്ന്‌ ക്ഷേത്രത്തില്‍ പോകുക.

8. സത്യാഗ്രഹത്തിന്റെ നേതാക്കൽ ആരൊക്കെയായിരുന്നു?

ടി.കെ. മാധവന്‍, കെ. കേളപ്പന്‍, മന്നത്ത്‌ പദ്മനാഭന്‍, കുറൂര്‍ നീലകണ്ഠന്‍ നമ്പൂതിരിപ്പാട്‌, ഇ.വി. രാമസ്വാമി നായ്ക്കര്‍, സി.വി. കുഞ്ഞിരാമന്‍

9. 1923-ലെ കാക്കിനഡ കോണ്‍ഗ്രസ്‌ സമ്മേളനത്തില്‍ അയിത്തോച്ചാടന പ്രമേയം അവതരിപ്പിച്ചത്‌ ആരായിരുന്നു?

ടി.കെ. മാധവന്‍

10. വൈക്കം സത്യാഗ്രഹം എത്ര ദിവസം നീണ്ടുനിന്നു?

603 ദിവസം