
Confusing Facts: PSC Questions in Malayalam Part 9
ആധുനികഭാരതം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുമ്പോള്‍ ബ്രിട്ടിഷ് രാജാവ് ജോര്‍ജ് ആറാമനും പ്രധാനമന്ത്രി ക്ലമന്റ് ആറ്റ്ലിയും ആയിരുന്നു. ഷെയ്ഖ് അബ്ദുള്ള (1906-82)യാണ് കശ്മീര്‍ സിംഹം എന്നറിയപ്പെട്ടിരുന്നത്. പഞ്ചാബ് സിംഹം ലാലാ ലജ്പത് റായി (1865-1928)യാണ്. ഇന്ത്യയുമായി വ്യാപാരബന്ധത്തിലേര്‍പ്പെട്ട ആദ്യ യൂറോപ്യന്‍ ശക്തി പോര്‍ച്ചുഗീസുകാരാണ്. എന്നാല്‍, ഇത്തരമൊരു ബന്ധം സ്ഥാപിച്ച ആദൃത്തെ പ്രൊട്ടസ്റ്റന്റ് ജനത ഡച്ചുകാരാണ്. സതി നിരോധിച്ച ഗവര്‍ണര്‍ ജനറല്‍ വില്യം ബെന്റിക്പ്രഭു. അതിനായി സമ്മര്‍ദ്ദം ചെലുത്തിയ ഭാരതീയ നേതാവ് രാജാറാം മോഹന്‍ റോയ്. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ…