Confusing Facts: PSC Questions in Malayalam Part 1
പ്രാചീനഭാരതം
ബുദ്ധന്‍ ജനിച്ച സ്ഥലം നേപ്പാളിലെ ലുംബിനിയാണ്. എന്നാല്‍, ബുദ്ധന്‍ അന്തരിച്ച സ്ഥലം ഉത്തര്‍പ്രദേശിലെ കുശിനഗരമാണ്.
ഒന്നാം ബുദ്ധമത സമ്മേളനം നടന്നത് രാജഗൃഹത്തില്‍ വച്ചാണ്. എന്നാല്‍, ഒന്നാം ജൈനമത സമ്മേളനം നടന്നത് പാടലീപുത്രത്തിലാണ്.
ബുദ്ധമതക്കാര്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം മഹാരാഷ്ട്രയാണ്. എന്നാല്‍, ശതമാനാടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ സിക്കിമിലാണ്.
ബുദ്ധമതത്തിന് പ്രാചീന ഇന്ത്യയില്‍ നാല് മഹാസമ്മേളനങ്ങളാണ് നടന്നത്. എന്നാല്‍, ജൈനമതത്തിന് രണ്ട് മഹാസമ്മേളനങ്ങളാണ് നടന്നത്.
നളന്ദ സര്‍വകലാശാലയുടെ സ്ഥാപകന്‍ ഗുപ്ത വംശത്തിലെ കുമാര ഗുപ്തനാണ്. പാലവംശത്തിലെ ധര്‍മപാലനാണ് വിക്രംശിലയുടെ സ്ഥാപകന്‍.
അഞ്ചാം നൂറ്റാണ്ടിന്റെ ഒടുവിലുണ്ടായ ഹൂണന്‍മാരുടെ ആക്രമണമാണ് തക്ഷശില സര്‍വകലാശാലയുടെ തകര്‍ച്ചയ്ക്ക് കാരണമായത്. നാളന്ദ സര്‍വകലാശാലയുടെ തകര്‍ച്ചയ്ക്ക് കാരണമായത് പന്ത്രണ്ടാം നൂറ്റാണ്ടിലുണ്ടായ മുസ്ലിം ആക്രമണമാണ്.
ആര്യന്‍മാര്‍ ആര്‍ട്ടിക് പ്രദേശത്ത് ജന്മമെടുത്തു എന്നാണ് ബാലഗംഗാധര തിലകന്റെ അഭിപ്രായം. എന്നാല്‍, ദയാനന്ദ സരസ്വതിയുടെ അഭിപ്രായത്തില്‍ ടിബറ്റ് ആണ് ആര്യന്‍മാരുടെ സ്വദേശം.
ബി.സി. 1500 മുതല്‍ 1000 ബി.സി. വരെയുള്ള കാലഘട്ടമാണ് പൂര്‍വ വേദകാലഘട്ടം എന്നറിയപ്പെടുന്നത്. എന്നാല്‍, 1000 ബി.സി. മുതല്‍ 600 ബി.സി. വരെയുള്ള കാലഘട്ടമാണ് പില്‍ക്കാല വേദകാലഘട്ടം.
പൂര്‍വ വേദകാലഘട്ടത്തില്‍ പ്രകൃതി ശക്തികളെയാണ് മുഖ്യമായും ആരാധിച്ചിരുന്നത്. പില്‍ക്കാല വേദങ്ങളുടെ സമയത്ത് ത്രിമൂര്‍ത്തികള്‍ക്ക് (ബഹ്മാവ്, വിഷ്ണു, ശിവന്‍) പ്രാമുഖ്യം കൈവന്നു.
ഋഗ്വേദകാലത്ത് യവം എന്നറിയപ്പെട്ടിരുന്ന ധാന്യമാണ് ബാര്‍ലി. എന്നാല്‍, ഋഗ്വേദകാലത്ത് സ്വിഹി എന്നറിയപ്പെട്ടിരുന്ന ധാന്യമാണ് അരി.
ഏറ്റവും വലിയ ഉപനിഷത്ത് ബൃഹദാരണ്യോപനിഷത്താണ്. എന്നാല്‍, ഈശോവാസ്യോപനിഷത്താണ് ഏറ്റവും ചെറുത്.
പടിഞ്ഞാറന്‍ സാത്രപന്‍മാരില്‍ നാസിക് വംശത്തിന്റെ സ്ഥാപകന്‍ ഭുമകനായിരുന്നു. ഉജ്ജയിനിയിലേത് സ്ഥാപിച്ചത് ചഷ്ടകനും.
ജൈനമതം രണ്ടായിപിളര്‍ന്നപ്പോള്‍ ശ്വേതംബരന്‍മാര്‍ വെളുത്ത വസ്ത്രം ധരിച്ചവരും ദിഗംബരന്‍മാര്‍ വസ്‌ത്രം ധരിക്കാത്തവരുമായിരുന്നു. ശ്വേതംബര വിഭാഗത്തെ സ്ഥൂലഭദ്രനും ദിഗംബര വിഭാഗത്തെ ഭദ്രബാഹുവുമാണ് നയിച്ചത്.
ചാണക്യന്റെ യഥാര്‍ഥ പേരാണ് വിഷ്ണുഗുപ്തന്‍. എന്നാല്‍, വിഷ്ണുഗോപന്‍ എന്നത് ബാണഭട്ടന്റെ യഥാര്‍ഥ പേരാണ്.
ഇന്ത്യാചരിത്രത്തിലാദ്യമായി സ്വര്‍ണനാണയങ്ങള്‍ പുറപ്പെടുവിച്ചത് ഇന്തോ-ഗ്രീക്കുകാരാണ്. എന്നാല്‍, ഇന്ത്യയില്‍ വ്യാപകമായി സ്വര്‍ണനാണയങ്ങളിറക്കിയ ആദ്യ ഭരണാധികാരികള്‍ കുഷാനരാണ്. ഏറ്റവും കൂടുതല്‍ സ്വര്‍ണ നാണയങ്ങള്‍ നിര്‍മിക്കപ്പെട്ടത് ഗുപ്തകാലത്താണ്.
ഉത്തരേന്ത്യയിലെ അവസാനത്തെ ഹിന്ദു ച്രകവര്‍ത്തി ഹര്‍ഷവര്‍ധനനാണ്. മുസ്ലിം ഭരണം സ്ഥാപിതമാകും മുമ്പ് ഉത്തരേന്ത്യ ഭരിച്ചിരുന്ന ഹിന്ദു രാജാവ് പൃഥ്വിരാജ് ചൗഹാനാണ്.
ശകവര്‍ഷം ആരംഭിച്ചത് കുശാന വംശത്തിലെ കനിഷ്‌കന്റെ കാലത്താണ്. ശകവംശ രാജാക്കന്‍മാര്‍ വ്യാപകമായി ഉപയോഗിച്ചതിനാലാണ് ഈ കാലഗണന സമ്പ്രദായം ശകവര്‍ഷം എന്നറിയപ്പെട്ടത്.