Confusing Facts: PSC Questions in Malayalam Part 4

മധ്യകാലഭാരതം

മാറാത്തയിലെ ഭരണാധികാരിയായിരുന്ന ശിവജിയുടെ വാള്‍ ഭവാനി. കുതിരയുടെ പേര്‍ പഞ്ചകല്യാണി. ശിവജിയെ ഭരണത്തില്‍ സഹായിച്ചിരുന്ന സമിതി അഷ്ടപ്രധാന്‍.

കള്‍മീരിലെ ഷാലിമാര്‍ ഗാര്‍ഡന്‍ നിര്‍മിച്ചത്‌ ജഹാംഗീറാണ്‌. എന്നാല്‍. ലാഹോറിലേത്‌ ഷാജഹാനും ഡല്‍ഹിയിലെത്‌ ഔറംഗസീബുമാണ്‌ പണികഴിപ്പിച്ചത്‌.

ഒന്നാം താനേശ്വര്‍ യുദ്ധത്തില്‍ (1191) മുഹമ്മദ്‌ ഗോറിയുടെ തുര്‍ക്കിപ്പടയെ ഡല്‍ഹി ഭരണാധികാരിയായ പൃഥ്വിരാജ് ചൌഹാന്‍ പരാജയപ്പെടുത്തി. എന്നാല്‍, രണ്ടാം താനേശ്വര്‍ യുദ്ധത്തില്‍ (1192) ചൗഹാനെ ഗോറി തോല്‍പിക്കുകയും ഡല്‍ഹിയില്‍ ഇസ്ലാമിക ഭരണത്തിന്‌ അടിത്തറയിടുകയും ചെയ്തു.

ചെയ്തു.

ഒന്നാം പാനിപ്പട്ടു യുദ്ധത്തില്‍ (1525) ബാബര്‍, ഡല്‍ഹി ഭരണാധികാരിയായ ഇബ്രാഹിം ലോധിയെ തോല്‍പിച്ചു. എന്നാല്‍, രണ്ടാം പാനിപ്പട്ട യുദ്ധത്തില്‍ (1556) മുഗള്‍ സേനയെ അക്ബര്‍ക്കുവേണ്ടി നയിച്ച ബൈറാംഖാന്‍, ആദില്‍ഷായുടെ പടനായകനായ ഹെമുവിനെതോല്‍പിച്ചു.

തീര്‍ഥാടകരുടെ രാജകുമാരന്‍ എന്നറിയപ്പെട്ടത്‌ ഹ്യൂയാന്‍ സാങ്‌. സഞ്ചാരികളില്‍ രാജകുമാരന്‍ മാര്‍ക്കോപോളോ.

സുല്‍ത്താനേറ്റ്‌ കാലഘട്ടത്തിലെ രാജവംശങ്ങളില്‍ ഏവും കൂടുതല്‍ കാലം ഭരിച്ചത്‌ തുഗ്ലക്കുമാരും ഏറ്റവും കുറച്ചുകാലം ഭരിച്ചത്‌ ഖില്‍ജിമാരുമാണ്‌.

ഗുജറാത്തിലെ മൊധേരയിലെ സൂര്യക്ഷേത്രം (1026) പണികഴിപ്പിച്ചത്‌ സോളങ്കി വംശത്തിലെ ഭീമന്‍ ഒന്നാമന്‍ആണ്‌. എന്നാല്‍, ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ സൂര്യക്ഷേത്രം ഒറീസയിലെ കൊണാര്‍ക്കില്‍ പണികഴിപ്പിച്ചത്‌ ഗംഗാവംശത്തിലെ നരസിംഹദേവന്‍ ആണ്‌.