Confusing Facts: PSC Questions in Malayalam Part 2

മധ്യകാലഭാരതം

നളന്ദ സര്‍വകലാശാല പുതുക്കിപ്പണിത പുഷ്യഭൂതി വംശരാജാവ്‌ ഹര്‍ഷനാണ്‌. ബഖ്തിയാര്‍ ഖില്‍ജിയാണ്‌ പന്ത്രണ്ടാം നൂറ്റാണ്ടില്‍ (1193)നളന്ദയെ നശിപ്പിക്കാന്‍ നേതൃത്വം നല്‍കിയത്‌.

പാനിപ്പട്ടു യുദ്ധങ്ങള്‍ നടന്ന വര്‍ഷങ്ങള്‍ 1526, 1556, 1761 എന്നിവയാണ്‌. എന്നാല്‍, താനേശ്വര്‍ യുദ്ധങ്ങള്‍ നടന്നവര്‍ഷങ്ങളാണ്‌ 1191, 1192 എന്നിവ.

ഫത്തുഹത്ത്‌ ഇ ഫിറോസ്‌ ഷാഹി രചിച്ചത്‌ ഫിറോസ്‌ഷാ തുഗ്ലക്‌. താരിഖ്‌ ഇ ഫിറോസ്‌ ഷാഹി രചിച്ചത്‌ സിയാവുദീന്‍ ബറാണി.

ഫത്തേപൂര്‍ സിക്രിയുടെ കവാടമാണ്‌ ബുലന്ദ് ദര്‍വാസ. ഡെല്‍ഹിയിലെ കുത്തബ്‌ കോംപ്ലക്സിന്റെ കവാടമാണ്‌ അലൈ ദർവാസ.

പാവങ്ങളുടെ താജ്മഹല്‍ എന്നറിയപ്പെടുന്നത്‌ ഔറംഗബാദിലെ ബീബികാ മഖ്ബരാ. ഇരുപതാം നൂറ്റാണ്ടിലെ താജ്മഹല്‍ എന്നറിയപ്പെടുന്നത്‌ ഡല്‍ഹിയിലെ ലോട്ടസ്‌ ടെമ്പിള്‍.

ആത്മകഥ രചിക്കുകയും ഇപ്പോഴത്തെ ഇന്ത്യക്ക്‌ വെളിയില്‍ അന്ത്യനിദ്ര കൊള്ളുകയും ചെയ്യുന്ന മുഗള്‍ ച്രകവര്‍ത്തിമാരാണ്‌ ബാബറും ജഹാംഗീറും(യഥാക്രമം കാബൂളും ലാഹോറും).

ഹിന്ദു വനിതകളായിരുന്ന മാതാക്കള്‍ക്ക്‌ ജനിച്ച മുഗള്‍ച്രകവര്‍ത്തിമാര്‍ ജഹാംഗീറും ഷാജഹാനുമാണ്‌.

ഭരണകാലത്തിന്റെ ദൈര്‍ഘ്യം ഏറെക്കുറെ സമാനമായ മുഗള്‍ ചക്രവര്‍ത്തിമാര്‍ അക്ബറും ഔറംഗസീബുമാണ്‌.

ബൈറാം ഖാന്റെ റീജന്‍സി കാലഘട്ടം ഉള്‍പ്പെടെ 49വര്‍ഷമാണ്‌ അക്ബറുടെ ഭരണകാലം.

മുഗള്‍ പെയിന്റിംഗിന്റെ സുവര്‍ണകാലം എന്നറിയപ്പെടുന്നത്‌ ജഹാംഗീറിന്റെ ഭരണകാലമാണ്‌. മുഗള്‍ വാസ്തുവിദ്യയുടെ സുവര്‍ണകാലം എന്നറിയപ്പെടുന്നത്‌ ഷാജഹാന്റെ കാലമാണ്‌.



Leave a Reply

Your email address will not be published. Required fields are marked *