Confusing Facts: PSC Questions in Malayalam Part 3

മധ്യകാലഭാരതം
അക്ബറാണ് ആഗ്രയ്ക്കടുത്ത് സിക്കന്ദ്രയില്‍ സ്വന്തം ശവകുടീരം പണിത മുഗള്‍ ചക്രവര്‍ത്തി. അക്ബറാണ് നിര്‍മാണം തുടങ്ങിയതെങ്കിലും പൂര്‍ത്തിയാക്കിയത് മകന്‍ ജഹാംഗീറാണ്.
ജഹാംഗീറിന്റെ കാലത്ത് വധിക്കപ്പെട്ട സിഖ് ഗുരുവാണ് അര്‍ജന്‍ ദേവ് (അഞ്ചാമത്തെ സിഖുഗുരു). എന്നാല്‍ ഔറംഗസീബ് വധിച്ച സിഖ് ഗുരുവാണ് തേജ് ബഹാദുര്‍ (ഒന്‍പതാമത്തെ സിഖുഗുരു).
ജഹാംഗീറിന്റെ പത്നി നൂര്‍ജഹാന്റെ പഴയ പേര്‍ മൊഹറുന്നിസ. ഷാജഹാന്റെ പത്നി മുംതാസ്മഹലിന്റെ പഴയ പേര്‍ അര്‍ജുമന്ദ് ബാനു ബീഗം.
ഗംഗൈകൊണ്ട ചോളന്‍ എന്ന പേരു സ്വീകരിച്ചത് രാജേന്ദ്രന്‍ ഒന്നാമനാണ്. മധുരൈകൊണ്ട ചോളന്‍ എന്നു വിശേഷിപ്പിക്കപ്പെട്ട ചോളരാജാവാണ് പരാന്തകന്‍
ഒന്നാമന്‍.
ഡല്‍ഹിഭരിച്ച ആദ്യത്തെ സുല്‍ത്താനേറ്റ് വംശം അടിവംശം. അവസാനത്തേത് ലോദിവംശം.
റോമാന്‍സ് ഇന്‍ സ്റ്റോണ്‍ എന്നറിയപ്പെടുന്നത് ഫത്തേപൂര്‍ സിക്രിയിലെ കെട്ടിടങ്ങളാണ്. താജ്മഹലാണ് മാര്‍ബിളിലെ സ്വപ്നം എന്നറിയപ്പെടുന്നത്.
ഡെല്‍ഹി സുല്‍ത്താനേറ്റിന് ഏറ്റവും കൂടുതല്‍ വിസ്‌തീര്‍ണം ഉണ്ടായിരുന്നത് മൂഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ കാലത്താണ്. മുഗള്‍ സാമ്രാജ്യം വിസ്തൃതിയുടെ പാരമ്യത പ്രാപിച്ചത് ഔറംഗസീബിന്റെ കാലത്താണ്.
മറാത്താ സാമ്രാജ്യം വിസ്തൃതിയുടെ പരമാവധിയിലെത്തിയത് ബാലാജി ബാജിറാവുവിന്റെ കാലത്താണ്.
ഹിന്ദുകാലഘട്ടത്തിലെ അക്ബര്‍ എന്നു വിശേഷിക്കപ്പെടുന്നത് ഹര്‍ഷവര്‍ധന്‍. എന്നാല്‍, കശ്മീരിലെ അക്‌ബര്‍ എന്നറിയപ്പെട്ടത് സെയ്നൂല്‍ അബ്ദിന്‍.
ജയസിംഹനാണ് വാതാപിയിലെ ചാലൂക്യ വംശത്തിന്റെ സ്ഥാപകന്‍. എന്നാല്‍ വേങ്ങിയിലെ കിഴക്കേ ചാലൂക്യ വംശത്തിന്റെ സ്ഥാപകന്‍ വിഷ്ണുവര്‍ധനാണ്.
പോളോ കളിച്ചുകൊണ്ടിരിക്കെ കുതിരപ്പുറത്തുനിന്നു വീണു മരിച്ച ഡല്‍ഹി സുല്‍ത്താനാണ് കുത്തബ്ദീന്‍ ഐബക്. പന്തല്‍ തകര്‍ന്നുവീണ് മരണമടഞ്ഞ ഡല്‍ഹി സുല്‍ത്താനാണ് ഗിയാസുദ്ദീന്‍ തുഗ്ലക്.
ആദ്യകാല രാഷ്ട്രകൂട രാജാക്കന്‍മാര്‍ ഹിന്ദുക്കളായിരുന്നു. എന്നാല്‍, പില്‍ക്കാല രാജാക്കന്‍മാര്‍ ജൈനമതസ്ഥരായിരുന്നു.
ഇന്ത്യയിലെ ഇസ്ലാമിക ഭരണത്തിന് അടിത്തറ പാകിയത് മുഹമ്മദ് ഗോറിയാണ്. എന്നാല്‍, ഇന്ത്യാചരിത്ര ത്തിലെ ആദ്യ മുസ്സിം ഭരണാധികാരി കുത്തബ്ദ്ദീന്‍ ഐബക്കാണ്.
ലാഹോറിനു പകരം ഡല്‍ഹി തലസ്ഥാനമാക്കിയ അടിമവംശത്തിലെ സുല്‍ത്താനാണ് ഇല്‍ത്തുമിഷ്. എന്നാല്‍, മുഗള്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനം ആഗ്രയില്‍നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയത് ഷാജഹാനാണ്.
എ.ഡി.എട്ടാം ശതകത്തില്‍ കിഴക്കന്‍ ബംഗാള്‍ വംഗദേശം എന്നാണറിയപ്പെട്ടിരുന്നത്. എന്നാല്‍, ബംഗാളിന്റെ പശ്ചിമഭാഗം ഗൌഡ എന്നറിയപ്പെട്ടു.
ഏറ്റവും കുറച്ചുകാലം ജീവിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തി ബാബറാണ് (47 വയസ്സ്). ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരുന്ന മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബാണ് (88
വയസ്സ്).
ഷാനാമ രചിച്ചത് ഫിര്‍ദൌസി. ബാബര്‍നാമ രചിച്ചത് ബാബര്‍. അക്ബര്‍നാമ രചിച്ചത് അബുള്‍ ഫാസല്‍. സഫര്‍നാമ രചിച്ചത് ഇബിന്‍ ബത്തുത്ത. പാദ്ഷാനാമ രചിച്ചത് അബ്ദുള്‍ ഹമീദ് ലാഹോറി. തുഗ്ലക്നാമ രചിച്ചത് അമീര്‍ ഖുസ്രു