Confusing Facts: PSC Questions in Malayalam Part 7

ആധുനികഭാരതം

ഇന്ത്യയിലെ വിപ്ലവചിന്തകളുടെ പിതാവായി വാഴ്ത്തപ്പെടുന്നത്‌ ബിപിന്‍ ചന്ദ്രപാൽ ആണ്‌. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സായുധ കലാപത്തിന്റെ പിതാവ് എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നത്‌ വസുദേവ്‌ ബല്‍വന്ത്‌ ഫാഡ്കെ.

ഇംഗ്ലിഷ്‌ ഈസ്റ്റിന്ത്യ കമ്പനി ആദ്യ ഫാക്ടറി സ്ഥാപിച്ചത്‌ സൂറത്തിലാണ്‌. ഇംഗ്ലീഷുകാര്‍ക്ക്‌ പരമാധികാരം ലഭിച്ച ആദ്യ ഭൂഭാഗം ബോംബെ ദ്വീപാണ്‌.

ഇംഗ്ലണ്ടിലെ രാജകുമാരന്‍ പോര്‍ച്ചുഗല്‍ രാജകുമാരിയെ വിവാഹം കഴിച്ചപ്പോള്‍ ബോംബെ ദീപ്‌ സ്ത്രീധനമായി നല്‍കുകയായിരുന്നു.

1857-ലെ കലാപശേഷം നാനാ സാഹിബും അവധിലെ ബീഗവും പലായനം ചെയ്തത്‌ നേപ്പാളിലേക്കാണ്‌. ബഹദൂർഷാ രണ്ടാമനെ ബ്രിട്ടിഷുകാര്‍ നാടുകടത്തിയത്‌ ബര്‍മയിലേക്കാണ്‌.

ബ്രിട്ടിഷിന്ത്യയിലെ മനു എന്നറിയപ്പെട്ടത്‌ മെക്കാളെ പ്രഭൂ. ആധുനിക മനു എന്നറിയപ്പെടുന്നത്‌ ഹിന്ദു കോഡ്‌ ബില്ലിനു രൂപം നല്‍കിയ ഡോ.ബി.ആര്‍.അംബേദ്കര്‍.

ബീഹാര്‍ വിദ്യാപീഠം സ്ഥാപിച്ചത്‌ ഡോ.രാജേന്ദ്രപസാദ്‌. ഭാരതീയ വിദ്യാ ഭവന്റെ സ്ഥാപകന്‍ കെ.എം.മുന്‍ഷി.

സത്യാഗ്രഹികളുടെ രാജകുമാരന്‍ എന്ന്‌ ഗാന്ധിജി വിശേഷിപ്പിച്ചത്‌ യേശു ക്രിസ്തുവിനെയാണ്‌. അദ്ധ്വാനിക്കുന്നവരുടെ രാജകുമാരന്‍ എന്ന്‌ ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്‌ ബാല ഗംഗാധര തിലകനാണ്‌.

ബ്രിട്ടീഷ്‌ പാര്‍ലമെന്റംഗമായ ആദ്യത്തെ ഇന്ത്യക്കാരന്‍ദാദാഭായ്‌ നവറോജിയാണ്‌. ബ്രിട്ടീഷ്‌ പാര്‍ലമെന്റംഗമായ രണ്ടാമത്തെ ഇന്ത്യക്കാരന്‍ Sir Mancherjee Merwanjee Bhownagree (1896˛-1906) ആണ്‌. പ്രഭൂ സഭ അഥവാഹൌസ്‌ ഓഫ്‌ ലോർഡ്സിൽ അംഗമായ ആദ്യ ഇന്ത്യക്കാരന്‍ എസ്‌.പി.സിന്‍ഹയാണ്‌.

1946 സെപ്തംബര്‍ രണ്ടിന്‌ ഇടക്കാല സര്‍ക്കാര്‍ അധികാരമേറ്റ ഇടക്കാല മന്ത്രിസഭയുടെ അംഗബലം 12 ആയിരുന്നു. എന്നാല്‍, മുസ്ലിം ലീഗ്‌ മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനിച്ചതിന്റെ ഫലമായി 1946 ഒക്ടോബര്‍ 15-ന്‌ മന്ത്രിസഭ പുന:സംഘടിപ്പിച്ചതോടെ അംഗബലം 14 ആയി. സ്വതന്ത്ര ഇന്ത്യയിലെ പ്രഥമ ക്യാബിനറ്റിന്റെ അംഗബലം 15 ആയിരുന്നു.

ബ്രിട്ടന്റെ വന്ദ്യവയോധികന്‍ എന്നു വിളിക്കപ്പെട്ട പ്രധാനമന്ത്രിയായിരുന്നു വില്യം എവാര്‍ട്ട ഗ്ലാഡ്സ്റ്റണ്‍ (1809-1898). ഇന്ത്യയുടെ വന്ദ്യവയോധികന്‍ എന്നറിയപ്പെട്ടത്‌ ദാദാഭായ്‌ നവറോജി (1825-1917) ആണ്‌.

ദക്ഷിണേന്ത്യയുടെ വന്ദ്യവയോധികന്‍ ജി.സുബ്രമണ്യ അയ്യര്‍. കേരളത്തിന്റെ വന്ദ്യവയോധികന്‍ കെ.പി.കേശവമേനോന്‍.

ജാലിയന്‍ വാലല്‍ബാഗ്‌ കൂട്ടക്കൊലയ്ക്ക്‌ നേതൃത്വം നല്‍കിയത്‌ ജനറല്‍ റെജിനാള്‍ഡ്‌ ഡയര്‍. എന്നാല്‍, ആ സമയത്ത്‌ പഞ്ചാബ്‌ ഗവര്‍ണറായിരുന്നത്‌ മൈക്കല്‍ ഒ ഡയര്‍.

ജാലിയന്‍വാലാബാഗ്‌ കൂട്ടക്കൊലയ്ക്ക്‌ പ്രതികാരമായി, ആ നരഹത്യയെ ന്യായീകരിച്ച അന്നത്തെ പഞ്ചാബ്‌ ഗവര്‍ണര്‍ മൈക്കല്‍ ഒ ഡയറിനെ പില്‍ക്കാലത്ത്‌ കൊലപ്പെടുത്തിയ ഉദ്ദം സിങ്‌ ജനിച്ചത്‌ പഞ്ചാബിലാണ്‌. എന്നാല്‍, അദ്ദേഹത്തിന്റെ സ്മരണാര്‍ഥം നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഉദ്ദംസിങ്‌ നഗര്‍ ഉത്തരാഖണ്‍ഡിലാണ്‌.

വൈസ്രോയിഎന്ന സ്ഥാനപ്പേര്‍ ബ്രിട്ടിഷ്‌ ഇന്ത്യയില്‍ ആരംഭിച്ചത്‌ 1858-ലും നിര്‍ത്തലാക്കിയത്‌ 1947-ലും ആയിരുന്നു.



Leave a Reply

Your email address will not be published. Required fields are marked *