ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 4
1. വാൻഗാർഡ് എന്ന പ്രസിദ്ധീകരണം തുടങ്ങിയത് ആരാണ്?
എം. എൻ. റോയ്
2. കോമ്രേഡ് എന്ന പത്രം ആരംഭിച്ചത്?
മുഹമ്മദ് അലി
3. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബ്രിട്ടിഷ് കമ്മിറ്റി 1890-ൽ ആരംഭിച്ച പ്രസിദ്ധീകരണം?
ഇന്ത്യ
4. ഹിന്ദു പാട്രിയറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യ പത്രാധിപരായിരുന്നത്?
ഗിരിഷ് ചന്ദ്ര ഘോഷ്
5. 1853-ൽ ഹിന്ദു പാട്രിയറ്റ് എന്ന പ്രസിദ്ധീകരണം സ്ഥാപിച്ചതാരാണ്?
മധുസൂദൻ റേ
6. ഞാൻ എന്തുകൊണ്ട് നിരീശ്വരവാദി (വൈ അയാം അൻ എതീസ്റ്റ്) എന്ന പുസ്തകം രചിച്ചത്?
ഭഗത് സിങ്
7. ‘പ്ലാസി ബ്രിട്ടിഷ് സാമ്രാജ്യത്തിന് അടിത്തറയിട്ടു; അമൃത്സർ അത് ഇളക്കിയിരിക്കുന്നു’ എന്ന് പ്രസ്താവിച്ചതാര്?
ഗാന്ധിജി
8. രാജാജി എന്ന അപരനാമത്തിൽ അറിയപ്പെട്ട നേതാവ്?
സി. രാജഗോപാലാചാരി
9. ഗാന്ധിജിയുടെ നേതൃത്വത്തിൽ നടന്ന സമരങ്ങളിൽ ഏറ്റവും അക്രമാസക്തമായത് ഏതാണ്?
ക്വിറ്റിന്ത്യാ സമരം
10. ഏത് സംഭവമാണ് സിവിൽ സർവീസ് ഉപേക്ഷിക്കാൻ സുഭാഷ് ചന്ദ്രബോസിനെ പ്രേരിതനാക്കിയത്?
ജാലിയൻവാലാബാഗ്
11. ആധുനിക മനു എന്നറിയപ്പെട്ട നേതാവ്?
ഡോ. അംബേദ്കർ
12. ഗുരുദേവ് എന്നറിയപ്പെട്ട ഇന്ത്യൻ കവി?
രബീന്ദ്രനാഥ് ടാഗോർ
13. 1928-ലെ സർവകക്ഷി സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരാണ്?
എം.എ. അൻസാരി
14. പതിനാലിന ഫോർമുല മുന്നോട്ടുവച്ച നേതാവ്?
മുഹമ്മദ് അലി ജിന്ന
15. ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്?
മുഹമ്മദ് അലി ജിന്ന
16. 1825-ൽ വേദാന്ത കോളേജ് സ്ഥാപിച്ചതാര്?
രാജാറാം മോഹൻ റോയ്
17. 1946 ഓഗസ്റ്റ് 16-ന് പ്രത്യക്ഷ സമരദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത നേതാവ് ?
മുഹമ്മദ് അലി ജിന്ന
18. “എ നേഷൻ ഇൻ മേക്കിങ്’ രചിച്ചത്?
സുരേന്ദ്രനാഥ ബാനർജി
19. ടി.എം.നായരും ത്യാഗരാജ ചെട്ടിയാരും ചേർന്ന് സ്ഥാപിച്ച പാർട്ടി?
ജസ്റ്റിസ് പാർട്ടി
20. 1936-ൽ ഓൾ ഇന്ത്യ കിസാൻസഭ സ്ഥാപിച്ചതാര്?
സ്വാമി സഹജാനന്ദ്