ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 5

1. അഹമ്മദീയ പ്രസ്ഥാനം ആരംഭിച്ചത്?

മിർസാ ഗുലാം അഹമ്മദ്

2. ഇംഗ്ലണ്ടിലെ ബ്രിസ്റ്റളിൽ 1833-ൽ അന്തരിച്ച ഭാരതീയ നേതാവ്?

രാജാറാം മോഹൻ റോയ്

3. വഹാബി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ?

ഷാ വാലിയുള്ള

4. കേണൽ ഓൾക്കോട്ടും മാഡം ബ്ലാവട്സ്കിയും ചേർന്ന് 1875-ൽ അമേരിക്കൻ ഐക്യനാടുകളിൽ രൂപവത്കരിച്ച സംഘടന?

തിയോസഫിക്കൽ സൊസൈറ്റി

5. 1870-ൽ ഇന്ത്യൻ റിഫോം അസോസിയേഷൻ സ്ഥാപിച്ചതാര്?

കേശവ് ചന്ദ്ര സെൻ

6. 1839-ൽ തത്ത്വബോധിനി സഭ സ്ഥാപിച്ചതാര്?

ദേവേന്ദ്രനാഥ് ടാഗോർ

7. ബംഗാളിൽ വിധവാ പുനർവിവാഹത്തിനു വേണ്ടി പരിശ്രമിച്ചതാര്?

ഈശ്വര ചന്ദ്ര വിദ്യാസാഗർ

8. ബ്രഹ്മസമാജം പിളർന്നപ്പോൾ ആദി ബ്രഹ്മസമാജത്തെ നയിച്ചതാര്?

ദേവേന്ദ്രനാഥ് ടാഗോർ

9. ധർമ സഭ സ്ഥാപിച്ചതാര്?

രാധാകാന്ത് ദേവ്

10. ശ്രീരാമകൃഷ്ണ പരമഹംസരുടെ യഥാർഥ പേര്?

ഗദാധർ ചാറ്റർജി

11. റാണി ഗൈഡിലിയുവിനെ നാഗൻമാരുടെ റാണി എന്നു വിശേഷിപ്പിച്ചത്?

ജവാഹർലാൽ നെഹ്‌റു

12. ഹിന്ദ് സ്വരാജ് രചിച്ചത്?

മഹാത്മാഗാന്ധി

13. ദക്ഷിണേശ്വരത്തിലെ സന്ന്യാസി എന്നറിയപ്പെട്ടത് ആരാണ്?

ശ്രീരാമകൃഷ്ണ പരമഹംസർ

14. “ഗാന്ധിയും കോൺഗ്രസും അസ്പൃശ്യരോട് ചെയ്തത് എന്താണ്’ എന്ന പുസ്തകം രചിച്ചതാര്?

ബി. ആർ. അംബേദ്കർ

15. ഫിറോസ് ഷാ മേത്ത, കെ. ടി. തെലാങ്, ബദറുദ്ദീൻ തയ്യബ്ജി എന്നിവർ ചേർന്ന് 1883ൽ സ്ഥാപിച്ച സംഘടന?

ബോംബെ പ്രസിഡൻസി അസോസിയേഷൻ

16. ലോകാഹിതവാദി എന്നറിയപ്പെട്ടത്?

ഗോപാൽ ഹരി ദേശ്മുഖ്

17. രക്തസാക്ഷികളുടെ രാജകുമാരൻ എന്നറിയപ്പെട്ടത്?

ഭഗത് സിങ്

18. യാചകരുടെ രാജകുമാരൻ എന്നറിയപ്പെട്ടത്?

മദൻ മോഹൻ മാളവ്യ

19. ആരോടൊപ്പം ചേർന്നാണ് മോത്തിലാൽ നെഹ്റു സ്വരാജ് പാർട്ടി സ്ഥാപിച്ചത്?

സി. ആർ. ദാസ്

20. തമിഴ്നാട്ടിൽ ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം നൽകിയത്?

സി. രാജഗോപാലാചാരി