ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ നാഴികക്കല്ലുകൾ Part 3

1. ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു?

ഗോപാലകൃഷ്ണ ഗോഖലെ

2. ഏത് വർഷമാണ് കൊൽക്കത്തയിൽ ബേതൂൺ സ്കൂൾ സ്ഥാപിതമായത്?

1849

3. 1915 നവംബർ 16-ന് തൂക്കിലേറ്റപ്പെട്ട ഗദ്ദർ പാർട്ടി നേതാവ്?

കർത്താർ സിങ് സരാഭ

4. രാം മുഹമ്മദ് സിങ് ആസാദ് എന്ന പേര് ഏത് സ്വാതന്ത്ര്യ സമരസേനാനിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

ഉദ്ദം സിങ്

5. പതിനെട്ട് വയസ്സും എട്ടു മാസവും എട്ടു ദിവസവും പ്രായമുള്ളപ്പോൾ ബ്രിട്ടീഷുകാർ തൂക്കിക്കൊന്ന വിപ്ലവകാരി

ഖുദിറാം ബോസ്

6. ആരുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണമാണ് പഖ്തൂൺ?

ഖാൻ അബ്ദുൾ ഗാഫർ ഖാൻ

7. ദ ഹിന്ദു പത്രം സ്ഥാപിച്ചതാര്?

ജി. സുബ്രമണ്യ അയ്യർ

8. മര്യാദ എന്ന പ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നത്?

മദൻമോഹൻ മാളവ്യ

9. മൂകനായക് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

ഡോ. അംബേദ്കർ

10. ഹംദർദ് എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്?

മുഹമ്മദ് അലി

11. ലാലാ ലജ്പത് റായിയുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണം ഏത്?

വന്ദേ മാതരം

12. ബോംബെ ക്രോണിക്കിൾ ആരംഭിച്ചതാര്?

ഫിറോസ് ഷാ മേത്ത

13. ബംഗാൾ ഗസറ്റ് ആരംഭിച്ചത്?

ജെയിംസ് അഗസ്റ്റസ് ഹിക്കി

14. ആനി ബെസന്റുമായി ബന്ധപ്പെട്ട പ്രസിദ്ധീകരണം ഏത്?

ന്യൂ ഇന്ത്യ

15. കർമയോഗി എന്ന പത്രം ആരംഭിച്ച നേതാവ്?

അരവിന്ദഘോഷ്

16. ജന്മഭൂമി എന്ന പത്രം ആരംഭിച്ചത്?

പട്ടാഭി സീതാരാമയ്യ

17. ഇന്ദ്രപ്രകാശിന്റെ പ്രതാധിപരായിരുന്നത്?

അരവിന്ദഘോഷ്

18. ദ ബംഗാളി എന്ന പത്രത്തിന്റെ പത്രാധിപരായിരുന്നത്?

സുരേന്ദ്രനാഥ് ബാനർജി

19. സോഷ്യലിസ്റ്റ് എന്ന കമ്യുണിസ്റ്റ് ജേണൽ പ്രസിദ്ധീകരിച്ചിരുന്നത്?

എസ്. എ. ഡാംഗേ

20. ബരിന്ദ്രകുമാർ ഘോഷും ഭൂപേന്ദ്രകുമാർ ദത്തും ചേർന്ന് 1906-ൽ ആരംഭിച്ച പ്രസിദ്ധീകരണം?

യുഗാന്തർ