MADHYA PRADESH PSC QUESTIONS

Indian states

💜 ജനങ്ങളുടെ സന്തോഷം വർദ്ധിക്കുവാനായി ആനന്ത് വിഭാഗ് എന്ന വകുപ്പ് ആരംഭിച്ച സംസ്ഥാനം?
🅰 മധ്യപ്രദേശ്

💜 ഏറ്റവും കൂടുതൽ ആദിവാസികളുള്ള ഇന്ത്യൻ സംസ്ഥാനം?
🅰 മധ്യപ്രദേശ്

💜 ഛന്ദേലാ രാജവംശം നിർമിച്ച പ്രസിദ്ധമായ ഖജുരാഹോ ക്ഷേത്രങ്ങൾ സ്ഥിതി ചെയ്യുന്നത്?
🅰 മധ്യപ്രദേശ്

💜 ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
🅰 മധ്യപ്രദേശ്

💜 പഞ്ചായത്തീരാജ് നിയമപ്രകാരം തിരഞ്ഞെടുപ്പ് നടന്ന ആദ്യ ഇന്ത്യൻ സംസ്ഥാനം ( 1992 – ലെ 78 -ാം ഭരണഘടനാഭേദഗതിക്കുശേഷം )?
🅰 മധ്യപ്രദേശ്

💜 ചമ്പൽ മുതലവളർത്തൽ കേന്ദ്രം സ്ഥിതി ചെയ്യുന്നത്?
🅰 മധ്യപ്രദേശ്

💜 ഗുഡ്ക നിരോധിച്ച ആദ്യ സംസഥാനം?
🅰 മധ്യപ്രദേശ്

💜 ചമ്പൽകാടുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
🅰 മധ്യപ്രദേശ്

💜 വലുപ്പത്തിൽ 2 -ാം സ്ഥാനത്തുള്ള സംസ്ഥാനം?
🅰 മധ്യപ്രദേശ്

💜 ഇന്ത്യയുടെ ഹൃദയം എന്നറിയപ്പെടുന്ന സംസ്ഥാനം?
🅰 മധ്യപ്രദേശ്

💜 ഇന്ത്യയുടെ കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത്?
🅰 മധ്യപ്രദേശ്

💜 ഏറ്റവും കൂടുതൽ വനമുള്ള ഇന്ത്യൻ സംസ്ഥാനം?
🅰 മധ്യപ്രദേശ്

💜 മധ്യപ്രദേശ് എത്ര സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു
🅰 5 (മഹാരാഷ്ട്ര , ഗുജറാ ത്ത് , രാജസ്ഥാൻ , ഉത്തർപ്രദേശ് , ഛത്തീസ്ഗഢ്)

💜 ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള സംസ്ഥാനം?
🅰 മധ്യപ്രദേശ് 9 എണ്ണം

💜 ഏറ്റവും കൂടുതൽ വെളുത്തീയം ഉത്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
🅰 മധ്യപ്രദേശ്

💜 ഇന്ത്യയിലെ ഏറ്റവും വലിയ വജ്രഖനിയായ പന്ന എവിടെ സ്ഥിതി ചെയ്യുന്നു?
🅰 മധ്യപ്രദേശ്

💜 റുഡ്യാഡ് കിപ്ലിങ്ങിന് ജംഗിൾബുക്ക് എന്ന ഗ്രന്ഥം എഴുതാൻ പ്രചോദനമായ നാഷണൽ പാർക്ക്?
🅰 കൻഹ നാഷണൽ പാർക്ക്

💜 സെക്യൂരിറ്റി പേപ്പർ മിൽ സ്ഥിതിചെയ്യുന്നത്?
🅰 ഹോഷങ്കാബാദ്

💜 ബാങ്കനോട്ട് പ്രസ് സ്ഥിതിചെയ്യുന്നത്?
🅰 ദേവാസിലാണ്

💜 കാളിദാസന്റെ ജന്മസ്ഥലം?
🅰 ഉജ്ജയിനി

💜 ഉജ്ജയിനിയുടെ പഴയ പേര്
🅰 അവന്തി

💜 ഇന്ത്യയിൽ സാക്ഷരത ഏറ്റവും കുറഞ്ഞ ജില്ല( 2011 – ലെ സെൻസസ്)?
🅰 അലിരാജ്പുർ ( 37.22 % )

💜 ലക്ഷ്മിഭായ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആസ്ഥാനം?
🅰 ഗ്വാളിയോർ

💜 ഝാൻസി റാണി കൊല്ലപ്പെട്ടത് എവിടെ വെച്ചാണ്
🅰 ഗ്വാളിയോറിൽ

💜 ഇന്ത്യയിലെ ആദ്യത്തെ ന്യൂസ് പ്രിൻറ് ഫാക്ടറി സ്ഥിതിചെയ്യുന്നത്
🅰 നേപാ നഗർ

💜 സംഗീതചക്രവർത്തിയായിരുന്ന താൻസെൻ അന്ത്യവിശ്രമസ്ഥലം സ്ഥിതി ചെയ്യുന്നത്
🅰 ഗ്വാളിയോർ

💜 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെൻറ് സ്ഥിതി ചെയ്യുന്നത്
🅰 ഗ്വാളിയോർ

💜 നാഷണൽ റിസർച്ച് സെൻറർ ഫോർ സോയാബീൻ സ്ഥിതി ചെയ്യുന്നത്
🅰 ഇൻഡോർ

💜 ബാങ്ക് നോട്ട് പ്രസ് സ്ഥിതി ചെയ്യുന്നത്
🅰 ദേവാസ്

💜 ഹോൾക്കർ രാജവംശത്തിൻ്റെ ആസ്ഥാനം
🅰 ഇൻ്ഡോർ

💜 ഓംകാരേശ്വർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്
🅰 നർമ്മദ

💜 ഇന്ത്യയിലെ ഏറ്റവും വലിയ സോളാർ പ്ലാൻ്റ് സ്ഥിതി ചെയ്യുന്നത്
🅰 ഭഗവാൻപൂർ