Telangana PSC Questions Malayalam

💜 ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണ്ണത്തിൽ എത്രാം സ്ഥാനമാണ് തെലങ്കാനക്ക്
🅰 11

💜 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ എത്രാം സ്ഥാനമാണ് തെലങ്കാനക്ക്
🅰 12

💜 ഏറ്റവും അവസാനം രൂപീകരിച്ച ഇന്ത്യൻ സംസ്ഥാനം
🅰 തെലങ്കാന

💜 ആന്ധ്രപ്രദേശിൽ നിന്ന് വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം
🅰 തെലങ്കാന

💜 രൂപീകരണ സമയത്ത് 29ാമത്തെ സംസഥാനം
🅰 തെലങ്കാന

💜 തെലങ്കാന സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി
🅰 ചന്ദ്രശേഖര റാവു

💜 ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം
🅰 തെലങ്കാന

💜 തെലങ്കാനയിൽ എത്ര ജില്ലകൾ ഉണ്ട്
🅰 31

💜 തെലങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഏർപ്പെടുത്തിയ കമ്മീഷൻ
🅰 ബി.എൻ. ശ്രീകൃഷ്ണ കമ്മിഷൻ .

💜 തെലങ്കാനയുടെ ആദ്യ ഗവർണർ ആരായിരുന്നു
🅰 ഇ.എസ്.എൽ. നരസിംഹൻ

💜 ഭീമ ഏതിൻ്റെ പോഷക നദിയാണ്
🅰 കൃഷ്ണ

💜 ചുണ്ണാമ്പുകല്ല് നിക്ഷേപം ധാരാളമുള്ള പ്രദേശം
🅰 സിംഗറോണി

💜 സിംഗറാേണി കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം
🅰 തെലങ്കാന

💜 തെലങ്കാനയിലെ താപവൈദ്യുത നിലയങ്ങൾ
🅰 ഭദ്രാദ്രി , സിംഗറോണി , രാമഗുണ്ഡം , കാകതീയ ,കാേതഗുണ്ഡം

💜 കൃഷ്ണനദി കുടുതലും ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനം
🅰 തെലുങ്കാന

💜 തെലുങ്ക് ഗംഗ എന്നറിയപ്പെടുന്ന നദി
🅰 കൃഷ്ണ

💜 തെലങ്കാനയുടെ ബ്രാൻഡ് അംബാസിഡർ ആര്
🅰 സാനിയ മിർസ

💜 ജയിൽ സന്ദർശകർക്ക് ആധാർ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം
🅰 തെലങ്കാന

💜 തെലങ്കാനയിൽ പ്രജാരത്തിലുള്ള സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഉത്സവം
🅰 ബാഥുകമ്മ

💜 1951ൽ ഭൂദാന പ്രസ്ഥാനം (ആചാര്യ വിനോബഭാവെ) ആരംഭിച്ച സ്ഥലം
🅰 പോച്ചമ്പള്ളി

💜 ആട്ടിടയൻ മല എന്നർഥം വരുന്ന തെലങ്കാനയി ലെ പ്രദേശം
🅰 ഗോൽഗൊണ്ട

💜 തെലങ്കാനയിലെ പ്രധാന നദികൾ
🅰 മഞ്ചീര, മുസി, കൃഷ്ണ, ഗോദാവരി

💜 തെലങ്കാനയിലെ പ്രധാന ദേശീയോദ്യാനങ്ങൾ
🅰 കാശു ബ്രഹ്മാനന്ദ റെഡ്ഡി നാഷണൽ പാർക്ക്
🅰 മൃഗവാണി ദേശീയോദ്യാനം

💜 തെലങ്കാനയിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ

🅰 ശിവറാം വന്യജീവി സങ്കേതം
🅰 പ്രാൻഹിത വന്യജീവി സങ്കേതം
🅰 മഞ്ജീര വന്യജീവി സങ്കേതം
🅰 കാവൽ വന്യജീവി സങ്കേതം

💜 ഭാഗ്യനഗരം എന്നറിയപ്പെടുന്നത്
🅰 ഹൈദരാബാദ്

💜 വിവരസാങ്കേതിക നഗരം എന്നറിയപ്പെടുന്നത്
🅰 ഹൈദരാബാദ്

💜 വളകളുടെ നഗരം എന്നറിയപ്പെടുന്നത്
🅰 ഹൈദരാബാദ്

💜 ഹൈടെക് സിറ്റി എന്നറിയപ്പെടുന്നത്
🅰 ഹൈദരാബാദ്

💜 ഹൈദരാബാദ് -സെക്കന്തരാബാദ് നഗരങ്ങള വേർതിരിക്കുന്ന തടാകം
🅰 ഹുസൈൻ സാഗർ തടാകം

💜 ഇരട്ട നഗരങ്ങൾ എന്നു വിശേഷണമുള്ള നഗരങ്ങൾ
🅰 ഹൈദരാബാദ് – സെക്കന്തരാബാദ്

💜 2014 മുതൽ 10കൊല്ലത്തേക്ക് തെലങ്കാനയുടെയും ആന്ധ്രയുടെയും പൊതു തലസ്ഥാനം
🅰 ഹൈദരാബാദ്

💜 ലാൽബഹാദൂർ ശാസ്ത്രി ഫുട്ബോൾ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്
🅰 ഹൈദരാബാദ്

💜 ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ
🅰 രാമോജി റാവു ഫിലിം സിറ്റി

💜 തെലുങ്ക് സിനിമാ വ്യവസായം അറിയപ്പെടുന്നത്
🅰 ടോളി വുഡ്

💜 ടോളി വുഡിന്റെ ആസ്ഥാനം എവിടെ
🅰 ഹൈദരാബാദ്

💜 ഹൈദരാബാദ് ഏത് നദീതീരത്ത് സ്ഥിതിചെയ്യുന്നു
🅰 മുസി

💜 ഇന്ത്യയിൽ സുനാമി മുന്നറിയിപ്പുകേന്ദ്രം സ്ഥിതി ചെയ്യുന്ന നഗരം
🅰 ഹൈദരാബാദ്

💜 ഇന്ത്യയുടെ രണ്ടാം തലസ്ഥാനമായി ഹൈദരാബാദിനെ നിർദേശിച്ച വ്യക്തി
🅰 അംബേദ്കർ

💜 എച്ച് 1 എൻ 1 ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത നഗരം
🅰 ഹൈദരാബാദ്

💜 രാജീവ് ഗാന്ധി അന്തർദേശീയ വിമാനത്താവളം സ്ഥിതി ചെയ്യുന്നത്
🅰 ഹൈദരാബാദ്

💜 സർദാർ വല്ലഭ്ഭായ് പട്ടേൽ പോലീസ് അക്കാദമി സ്ഥിതി ചെയ്യുന്നു
🅰 ഹൈദരാബാദ്

💜 സരോജിനി നായിഡു ജൻ്മം കൊണ്ട സ്ഥലം
🅰 ഹൈദരാബാദ്

💜 നരസിംഹറാവു അന്ത്യവിശ്രമം കൊള്ളുന്നത്
🅰 ബുദ്ധ പൂർണിമ പാർക്ക്

💜 ചാർമിനാർ , ജിന്നാടവർ എന്നിവ സ്ഥിതിചെയ്യുന്നത്
🅰 ഹൈദരാബാദ്

💜 ഇന്ത്യയിലെ ആദ്യ ഓപ്പൺ യൂണ്സിവേഴ്സിറ്റി
🅰 അംബേദ്കർ ഓപ്പൺ യൂണ്സിവേഴ്സിറ്റി ഹൈദരാബാദ്

💜 ഇന്ത്യ സ്വതന്ത്ര്യം കിട്ടുമ്പോൾ ഏറ്റവും സമ്പന്നമായ നാട്ടുരാജ്യം
🅰 ഹൈദരാബാദ്

💜 പ്ലേഗ് നിർമാർജനം ചെയ്തതിൻറ സ്മാരകമായി നിർമിച്ചത്
🅰 ചാർമിനാർ

💜 കോളേജ് ഓഫ് ഡിഫൻസ് മാനേജ്മെൻറ് സ്ഥിതിചെയ്യുന്നത്
🅰 സൈക്കന്തരാബാദ്

💜 ഹൈദരാബാദിലെ ഭരണാധികാരികൾ ഏതു പേരിൽ അറിയപ്പെട്ടിരുന്നു
🅰 നൈസാം

💜 മെക്കാ മസ്ജിദ് ഹൈദരാബാദിലാണ് സ്ഥിതി ചെയ്യുന്നത്

ഹൈദരാബാദിൽ സ്ഥിതിചെയ്യുന്നവ

🅰 രാഷ്ട്രപതി നിലയം
🅰 നെഹ്റു സുവോളജിക്കൽ ലയൺ സഫാരി പാർക്ക്
🅰 നാഷണൽ റൂറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്
🅰 ജിബ്രാൾട്ടർ പാറ
🅰 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ
🅰 ഭാരത് ഡൈനാമിക്സിമിറ്റഡ്
🅰 ഗച്ചി ബൗളി സ്റ്റേഡിയം
🅰 സലാർജങ് മ്യൂസിയം
🅰 സെൻറർ ഫോർ ഡി.എൻ.എ. ഫിംഗർ പ്രിൻറ്
🅰 ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ് സിറ്റി
🅰 ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ് മെൻറ് അതോറിറ്റി
🅰 എയർഫോഴ്സ് അക്കാദമി

തെലങ്കാന അടിസ്ഥാന വിവരങ്ങൾ

💜 തെലങ്കാന രൂപീകരിച്ച വർഷം
🅰 2014 ജൂൺ 2

💜 തെലങ്കാനയുടെ ഔദ്യോഗിക ഭാഷ
🅰 തെലുങ്ക്

💜 തെലങ്കാനയുടെ തലസ്ഥാനം
🅰 ഹൈദരാബാദ്

💜 തെലങ്കാനയുടെ ഹൈക്കോടതി
🅰 ഹൈദരാബാദ്

💜 തെലങ്കാനയുടെ ഔദ്യോഗിക പക്ഷി
🅰 പനങ്കാക്ക

💜 തെലങ്കാനയുടെ ഔദ്യോഗിക മൃഗം
🅰 മാൻ

💜 തെലങ്കാനയുടെ ഡാൻസ്
🅰 ശിവതാണ്ടവം