Telangana PSC questions Malayalam

💜 ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിസ്തീർണ്ണത്തിൽ എത്രാം സ്ഥാനമാണ് തെലങ്കാനക്ക്?
🅰 11

💜 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ എത്രാം സ്ഥാനമാണ് തെലങ്കാനക്ക്?
🅰 12

💜 ഏറ്റവും അവസാനം രൂപീകരിച്ച ഇന്ത്യൻ സംസ്ഥാനം?
🅰 തെലങ്കാന

💜 ആന്ധ്രപ്രദേശിൽ നിന്ന് വിഭജിച്ച് രൂപീകരിച്ച സംസ്ഥാനം?
🅰 തെലങ്കാന

💜 രൂപീകരണ സമയത്ത് 29ാമത്തെ സംസഥാനം?
🅰 തെലങ്കാന

💜 തെലങ്കാന സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി?
🅰 ചന്ദ്രശേഖര റാവു

💜 ദക്ഷിണേന്ത്യയിലെ ഏക കരബന്ധിത സംസ്ഥാനം?
🅰 തെലങ്കാന

💜 തെലങ്കാനയിൽ എത്ര ജില്ലകൾ ഉണ്ട്?
🅰 31

💜 തെലങ്കാന സംസ്ഥാന രൂപീകരണത്തെക്കുറിച്ച് പഠിക്കാൻ ഏർപ്പെടുത്തിയ കമ്മീഷൻ?
🅰 ബി.എൻ. ശ്രീകൃഷ്ണ കമ്മിഷൻ .

💜 തെലങ്കാനയുടെ ആദ്യ ഗവർണർ ആരായിരുന്നു?
🅰 ഇ.എസ്.എൽ. നരസിംഹൻ

💜 ഭീമ ഏതിൻ്റെ പോഷക നദിയാണ്?
🅰 കൃഷ്ണ

💜 ചുണ്ണാമ്പുകല്ല് നിക്ഷേപം ധാരാളമുള്ള പ്രദേശം?
🅰 സിംഗറോണി

💜 സിംഗറാേണി കൽക്കരി ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
🅰 തെലങ്കാന

💜 തെലങ്കാനയിലെ താപവൈദ്യുത നിലയങ്ങൾ?
🅰 ഭദ്രാദ്രി , സിംഗറോണി , രാമഗുണ്ഡം , കാകതീയ ,കാേതഗുണ്ഡം

💜 കൃഷ്ണനദി കുടുതലും ഒഴുകുന്ന ഇന്ത്യൻ സംസ്ഥാനം?
🅰 തെലുങ്കാന

💜 തെലുങ്ക് ഗംഗ എന്നറിയപ്പെടുന്ന നദി?
🅰 കൃഷ്ണ

💜 തെലങ്കാനയുടെ ബ്രാൻഡ് അംബാസിഡർ ആര്?
🅰 സാനിയ മിർസ

💜 ജയിൽ സന്ദർശകർക്ക് ആധാർ നിർബന്ധമാക്കിയ ആദ്യ സംസ്ഥാനം?
🅰 തെലങ്കാന

💜 തെലങ്കാനയിൽ പ്രജാരത്തിലുള്ള സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ഉത്സവം?
🅰 ബാഥുകമ്മ

💜 1951ൽ ഭൂദാന പ്രസ്ഥാനം (ആചാര്യ വിനോബഭാവെ) ആരംഭിച്ച സ്ഥലം?
🅰 പോച്ചമ്പള്ളി

💜 ആട്ടിടയൻ മല എന്നർഥം വരുന്ന തെലങ്കാനയി ലെ പ്രദേശം?
🅰 ഗോൽഗൊണ്ട

💜 തെലങ്കാനയിലെ പ്രധാന നദികൾ?
🅰 മഞ്ചീര, മുസി, കൃഷ്ണ, ഗോദാവരി

💜 തെലങ്കാനയിലെ പ്രധാന ദേശീയോദ്യാനങ്ങൾ?
🅰 കാശു ബ്രഹ്മാനന്ദ റെഡ്ഡി നാഷണൽ പാർക്ക്
🅰 മൃഗവാണി ദേശീയോദ്യാനം

💜 തെലങ്കാനയിലെ പ്രധാന വന്യജീവി സങ്കേതങ്ങൾ?

🅰 ശിവറാം വന്യജീവി സങ്കേതം
🅰 പ്രാൻഹിത വന്യജീവി സങ്കേതം
🅰 മഞ്ജീര വന്യജീവി സങ്കേതം
🅰 കാവൽ വന്യജീവി സങ്കേതം

💜 ഭാഗ്യനഗരം എന്നറിയപ്പെടുന്നത്?
🅰 ഹൈദരാബാദ്

💜 വിവരസാങ്കേതിക നഗരം എന്നറിയപ്പെടുന്നത്?
🅰 ഹൈദരാബാദ്

💜 വളകളുടെ നഗരം എന്നറിയപ്പെടുന്നത്?
🅰 ഹൈദരാബാദ്

💜 ഹൈടെക് സിറ്റി എന്നറിയപ്പെടുന്നത്?
🅰 ഹൈദരാബാദ്

💜 ഹൈദരാബാദ് -സെക്കന്തരാബാദ് നഗരങ്ങള വേർതിരിക്കുന്ന തടാകം?
🅰 ഹുസൈൻ സാഗർ തടാകം

💜 ഇരട്ട നഗരങ്ങൾ എന്നു വിശേഷണമുള്ള നഗരങ്ങൾ?
🅰 ഹൈദരാബാദ് – സെക്കന്തരാബാദ്

💜 2014 മുതൽ 10കൊല്ലത്തേക്ക് തെലങ്കാനയുടെയും ആന്ധ്രയുടെയും പൊതു തലസ്ഥാനം?
🅰 ഹൈദരാബാദ്

💜 ലാൽബഹാദൂർ ശാസ്ത്രി ഫുട്ബോൾ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്?
🅰 ഹൈദരാബാദ്

💜 ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സ്റ്റുഡിയോ?
🅰 രാമോജി റാവു ഫിലിം സിറ്റി