Learn GK 11

“കേരളകൗമുദി ” എന്ന മലയാള ഭാഷാ വ്യാകരണ ഗ്രന്ഥത്തിന്റെ കർത്താവ്?
കോവുണ്ണി നെടുങ്ങാടി.1830 ൽ പാലക്കാട് ജില്ലയിൽ ജനിച്ചു.
ഭൂമിയിലെ ഏറ്റവും വലിയ ഇനം തവള?
ഗോലിയത്ത് ഫ്രോഗ് (Goliath Frog) പരമാവധി 32 സെ.മീ. നീളവും 3.25 Kg ഭാരവുമുള്ള ഇവയെ Giant Slippery Frog എന്നും അറിയപ്പെടുന്നു.
ശരാശരി ഭാരമുള്ള ഒരാളുടെ അസ്ഥിയും ശരീരഭാരവും തമ്മിലുള്ള അനുപാതം?
1:5 (70 Kg തൂക്കമുള്ള ഒരാളുടെ ശരീരത്തിൽ 14 kg അസ്ഥിയുണ്ടാവും)
ജൈന സന്യാസിയായ ഗോമതേശ്വര ബാഹുബലിയുടെ പ്രതിമ എവിടെയാണ്?
ശ്രാവണ ബൽഗോള – കർണാടക.( ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൽ പ്രതിമ. 17 മീറ്റർ ഉയരം)
1996-ൽ കർണാടകയിലെ കോളാറിൽ ഇന്ത്യ പരീക്ഷണ പറക്കൽ നടത്തിയ പൈലറ്റില്ലാത്ത എയർ വെഹിക്കിൾ?
നിഷാന്ത് (Nishant) UAV( Un Manned Air Vehicle )
International Development Association ( ആസ്ഥാനം washington .D.C.1960-ൽ സ്ഥാപിതമായി. ലോക ബാങ്ക് ഗ്രൂപ്പിലെ അംഗമാണിത്.)
ബാസ്കറ്റ് ബോൾ ടീമിൽ ഓരോ വശത്തുമുള്ള കളിക്കാരുടെ എണ്ണം?
5 പേർ വീതം
നൂറ്റാണ്ട് യുദ്ധം(Hunded years war ) ഏതെല്ലാം രാജ്യങ്ങൾ തമ്മിലായിരുന്നു?
ഇംഗ്ലണ്ടും ഫ്രാൻസും (ഫ്രാൻസിലെ അക്വിറ്റേൻ എന്ന പ്രദേശങ്ങൾക്കു വേണ്ടി. ജോൻ ഓഫ് ആർക്ക് ഫ്രാൻസിനു വേണ്ടി ആൺവേഷത്തിൽ യുദ്ധം ചെയ്തു
“ബിഹു”ഡാൻസ് ഏത് സംസ്ഥാനത്തിന്റെ നാടൻ കലാരുപമാണ്
ആസ്സാം .
കേരളത്തിലെ ആദ്യ സ്വകാര്യ വാണിജ്യ ബാങ്ക്?
നെടുങ്ങാടി ബാങ്ക്: 1899 ൽ കോഴിക്കോട് സ്ഥാപിതമായി. സ്ഥാപകൻ – അപ്പു നെടുങ്ങാടി. ( കുന്ദലത എന്ന നോവലിന്റെ കർത്താവ്.)