കേരളം അടിസ്ഥാനവിവരങ്ങൾ Part 8
1. പച്ചമലയാള പ്രസ്ഥാനത്തിന് തുടക്കം കുറിച്ച കൃതി?
നല്ല ഭാഷ(1891-കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍)
2. മലയാളത്തിലെ ആദ്യത്തെ വിലാപ കാവ്യം?
ഒരു വിലാപം(1902-വി സി ബാലകൃഷ്ണ പണിക്കര്‍)
3. സിനിമയാക്കിയ ആദ്യ മലയാള നോവല്‍?
മാര്‍ത്താണ്ഡവര്‍മ്മ
4. പ്രാചീന കേരളീയ ജ്യോതിഷഗ്രന്ഥത്തിന്റെ പേരെന്ത്?
കേരളനിര്‍ണ്ണയം (വരരുചി)
5. കേരളത്തിലെ ആദ്യത്തെ പത്രത്തിന്റെ(രാജ്യസമാചാരം) പ്രസാധകന്‍?
ഹെര്‍മന്‍ ഗുണ്ടര്‍ട്ട്
6. ഭാരതപര്യടനം എന്ന പ്രശസ്ത നിരൂപണഗ്രന്ഥത്തിന്റെ കര്‍ത്താവ്?
കുട്ടിക്കൃഷ്ണമാരാര്‍
7. ഇന്ത്യന്‍ ഭാഷകളിലെ ഏറ്റവും വലിയ നോവല്‍ ഏത്?
അവകാശികള്‍(വിലാസിനി)
8. നളചരിതം ആട്ടക്കഥയുടെ കര്‍ത്താവ്?
ഉണ്ണായി വാര്യര്‍
9. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരജേതാവ്?
ശൂരനാട് കുഞ്ഞന്‍പിള്ള
10. തപാല്‍ സ്റ്റാമ്പില്‍ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാളകവി?
കുമാരനാശാന്‍