കേരളം അടിസ്ഥാനവിവരങ്ങൾ Part 9

1. കേരള തുളസീദാസന്‍ എന്നറിയപ്പെടുന്നത്?
വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

2. കുഞ്ചന്‍ നമ്പ്യാര്‍ രചിച്ച ആദ്യത്തെ തുള്ളല്‍ കൃതി ?
കല്യാണസൌഗന്ധികം

3. കേരളത്തിലെ ഹെമിംഗ് വേ എന്നറിയപ്പെടുന്നത്?
എം ടി വാസുദേവന്‍‌ നായര്‍

4. സാഹിത്യപഞ്ചാനനന്‍ എന്നറിയപ്പെടുന്നത് ആര്?
പി.കെ.നാരായണപിള്ള

5. ‘എന്റെ നാടുകടത്തല്‍’ ആരുടെ ആത്മകഥയാണ്?
സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

6. പ്രഥമ വയലാര്‍ അവാര്‍ഡ്‌ നേടിയ കൃതി?
അഗ്നിസാക്ഷി(ലളിതാംബിക അന്തര്‍ജ്ജനം)

7. കെ.എല്‍.മോഹനവര്‍മയും മാധവിക്കുട്ടിയും ചേര്‍ന്നെഴുതിയ നോവല്‍?
അമാവാസി

8. കേരള മോപ്പസാങ്ങ് എന്ന് അറിയപ്പെടുന്നത് ആര്?
തകഴി ശിവശങ്കരപ്പിള്ള

9. മലയാളത്തിലെ ആദ്യ മണിപ്രവാള ലക്ഷണഗ്രന്ഥം?
ലീലാതിലകം

10. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം?
പാട്ടബാക്കി