പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Part 10

ഏത് സംസ്ഥാനത്തെ പ്രധാന നദിയാണ് മണ്ഡോവി?
(എ) ആന്ധ്രാപ്രദേശ്
(ബി) ഗുജറാത്ത്
(സി) ഗോവ
(ഡി) രാജസ്ഥാന്‍
ഉത്തരം: (സി)

ഏററവും കൂടുതല്‍ കാലം ഭരണം നടത്തിയ വനിത എന്ന റെക്കോഡ് ഏത് രാഷ്ട്രമേധാവിയുടെ പേരിലാണ്?
(എ) വിക്ടോറിയ
(ബി) എലിസബത്ത്1
(സി) എലിസബത്ത് 2
(ഡി) ബിയാട്രിക്സ്
ഉത്തരം: (സി)

ചവറ റെയര്‍ എര്‍ത്ത് ഫാക്ടറിയുടെ നിര്‍മ്മാണത്തില്‍ സഹകരിച്ച യൂറോപ്യന്‍ രാഷ്ട്രം?
(എ) റഷ്യ
(ബി) ബ്രിട്ടന്‍
(സി) ജര്‍മനി
(ഡി) ഫ്രാന്‍സ്
ഉത്തരം: (ഡി)

ഇന്ത്യയില്‍ പൊതു ബഡ്ജററ് അവതരിപ്പിക്കുന്നത് ഏത് ദിവസമാണ്?
(എ) ഫെബ്രുവരിയിലെ ആദ്യത്തെ പ്രവൃത്തി ദിവസം
(ബി) ഏപ്രില്‍ ഒന്ന്
(സി) ഫെബ്രുവരി 28
(ഡി) ഫെബ്രുവരിയിലെ അവസാനത്തെപ്രവൃത്തി ദിവസം
ഉത്തരം: (ഡി)

ഹീറോഗ്ലിഫിക്സ് ലിപി ഉപയോഗിച്ചിരുന്ന പ്രാചീന സംസ്കാരം?
(എ) സുമേറിയന്‍
(ബി) ഈജിപ്ഷ്യന്‍
(സി) സിന്ധുനദീതടം
(ഡി) മായന്‍
ഉത്തരം: (ബി)

ഇന്ത്യയില്‍ ദേശീയ വരുമാനം കണക്കാക്കുന്നത്?
(എ) നീതി ആയോഗ്
(ബി) റിസര്‍വ്ബാങ്ക്
(സി) സെന്‍ട്രല്‍ സ്റ്റാറ്റിറ്റിക്കല്‍ ഓര്‍ഗനൈസേഷന്‍
(ഡി) ധനമന്ത്രാലയം
ഉത്തരം: (സി)

ആഫ്രിക്കയുടെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് എന്നറിയപ്പെടുന്ന രാഷ്ട്രം?
(എ) ദക്ഷിണ സുഡാന്‍
(ബി) ഇക്വറേറാറിയല്‍ ഗിനിയ
(സി) അള്‍ജീരിയ
(ഡി) ലിബിയ
ഉത്തരം: (ബി)

വിസര്‍ജിക്കുന്ന മൂത്രത്തിന്‍റെ അളവ് 2.5 ലിറററില്‍ കൂടുതലാണെങ്കില്‍ ആ അവസ്ഥയ്ക്ക് പറയുന്ന പേര്?
(എ) ട്രാക്കികാര്‍ഡിയ
(ബി) ഒലിഗുറിയ
(സി) പോളിയൂറിയ
(ഡി) പ്രമേഹം
ഉത്തരം: (സി)

ഇന്ത്യന്‍ ഭരണഘടനയുടെ തത്വശാസ്ത്രവും ആദര്‍ശങ്ങളും പ്രതിഫലിക്കുന്ന ഭാഗം?
(എ) മൗലിക അവകാശങ്ങള്‍
(ബി) നിര്‍ദ്ദേശക തത്വങ്ങള്‍
(സി) ഒന്നാം ഷെഡ്യൂള്‍
(ഡി) ആമുഖം
ഉത്തരം: (ഡി)

200.ദക്ഷിണാഫ്രിക്കയിലെ പ്രവാസ ജീവിതം അവസാനിപ്പിക്കാന്‍ ഗാന്ധിജി തീരുമാനിച്ച
വര്‍ഷം?
(എ) 1914
(ബി) 1915
(സി) 1916
(ഡി) 1917
ഉത്തരം: (എ)