കേരളം അടിസ്ഥാനവിവരങ്ങൾ Part 1

1. വിസ്തീര്‍ണ്ണം?
38863 ച.കി.മി.

2. ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ് കേരളത്തിന്റെ വീസ്തീര്‍ണ്ണം?
1.18%

3. വലുപ്പത്തിന്റെ കാര്യത്തില്‍ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കിടയില്‍ കേരളത്തിന്റെ സ്ഥാനം?
22

4. കേരളത്തിന്റെ ശരാശരി വീതി(കിഴക്ക് പടിഞ്ഞാറ്) എത്ര ?
35 മുതല്‍ 120 കിലോമീറ്റര്‍ വരെ

5. കേരളത്തിലെ ആകെ ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം ?
152

6. കേരളത്തിലെ ആകെ കോര്‍പ്പറേഷനുകളുടെ എണ്ണം ?
6

7. കേരളത്തിലെ ആകെ മുനിസിപ്പാലിറ്റികളുടെ എണ്ണം ?
87

8. ഏറ്റവും കൂടുതല്‍ദൂരം ദേശീയപാത കടന്നു പോവുന്ന കേരളത്തിലെ ജില്ല ?
എറണാകുളം (172.76 കി.മീ)

9. കേരളത്തിലെ ആദ്യത്തെ ബസ് സര്‍വ്വീസ് ഉത്ഘാടനം ചെയ്ത വര്‍ഷം
1938 (ശ്രീ.ചിത്തിര തിരുനാള്‍)

10. കേരളത്തിലെ റെയില്‍വേയുടെ ആകെ നീളം
1148 കി.മീ.