പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Part 1
1. ടിപ്പു സുൽത്താന്റെ തലസ്ഥാന നഗരം?
ശ്രീരംഗപട്ടണം
2. റേഡിയോ ട്രാൻസ്മിഷന്റെ തത്ത്വം ആദ്യമായി വിശദീകരിച്ച ഇന്ത്യൻ ശാ സ്തജ്ഞൻ?
ജെ.സി.ബോസ്
3. പി.എച്ച്.ഡി. എന്നതിന്റെ പൂർണരൂപം?
ഡോക്ടർ ഓഫ് ഫിലോസഫി
4. വിദ്യാഭ്യാസ വായ്പയ്ക്കും സ്കോളർഷിപ്പിനും വേണ്ടി ഭാരത സർക്കാർ ആരംഭിച്ച ഏക ജാലക പോർട്ടൽ?
വിദ്യാ ലക്ഷി
5. ശ്രീരംഗപട്ടണം ഏത് നദിയുടെ തീരത്താണ്?
കാവേരി
6. വൈക്കം സത്യാഗ്രഹവും ഗാന്ധി ജിയും എന്ന പുസ്തകം രചിച്ചത്?
പ്രൊഫ.ടി.കെ. രവീന്ദ്രൻ
7. കുരാമദേര ബുദ്ധ ക്ഷേതം എവിടെയാണ്?
കോട്ടോ
8. വാല സേവാ സമിതി എവിടെയാണ് സ്ഥാപിച്ചത്?
വൈക്കം
9. ആയുർവേദത്തെക്കുറിച്ച് വൈദ്യജീവനം എന്ന പുസ്തകം രചിച്ചത്?
വള്ളത്തോൾ നാരായണമേനോൻ
10. നീലകണ് തീർഥപാദർ ആരുടെ ശിഷ്യനായിരുന്നു?
ചട്ടമ്പിസ്വാമികൾ
11. പോരുക പോരുക നാട്ടാരെ പോർക്കളമെത്തുക നാട്ടാരേ ചേരുക ചേരുക സമരത്തിൽ സ്വാതന്ത്യത്തിൻ സമരത്തിൽ-1945-ൽ സർ സി.പി. രാമസ്വാമി അയ്യർ നിരോധിച്ച ഈ ഗാനം രചിച്ചതാര്?
എസ്.കെ. പൊറ്റക്കാട്ട്
12. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്?
മദൻ മോഹൻ മാളവ്യ
13. ഹാപ്പിനെസ്റ്റ് ഡിപ്പാർട്ട്മെന്റ് ആരം ഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം?
മധ്യപ്രദേശ്
14. 1857-ലെ കലാപത്തെ ദേശീയ ഉയിർത്തെഴുന്നേൽപ് എന്ന് വിശേഷിപ്പി ച്ചതാര്?
ബഞ്ചമിൻ ദിയേലി
15. പയസ്വിനി എന്ന പേരിലും അറി യപ്പെടുന്ന നദി?
ചന്ദ്രഗിരിപ്പുഴ