പൊതുവിജ്ഞാനം- ചോദ്യോത്തരങ്ങൾ Part 2

ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതിനാല്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ട ആദ്യ മുഖ്യമന്ത്രി?

(എ) ജയലളിത
(ബി) മമത ബാനര്‍ജി
(സി)കരുണാനിധി
(ഡി) ലാലുപ്രസാദ് യാദവ്
ഉത്തരം: (എ)

ലോക മണ്ണ് ദിനം?
(എ) ഡിസംബര്‍ 1
(ബി) ഡിസംബര്‍ 2
(സി) ഡിസംബര്‍ 5
(ഡി) ഡിസംബര്‍ 15
ഉത്തരം: (സി)

തരൂര്‍ സ്വരൂപം എന്നറിയപ്പെടുന്ന നാട്ടുരാജ്യം ഏതായിരുന്നു?
(എ) ദേശിംഗനാട്
(ബി) പാലക്കാട്
(സി) ചെമ്പകശ്ശേരി
(ഡി) കായംകുളം
ഉത്തരം: (ബി)

കേരളത്തിലെ ആദ്യത്തെ ബയോമെട്രിക് എ.ടി.എം. നിലവില്‍ വന്നതെവിടെ?
(എ) തിരുവനന്തപുരം
(ബി) കൊച്ചി
(സി) തേക്കടി
(ഡി) മൂന്നാര്‍
ഉത്തരം: (ഡി)

ലോകസഭാംഗമായിരിക്കെ അന്തരിച്ച ആദ്യ മലയാളി?
(ന) വി.കെ.വേലപ്പന്‍
(ബി) ഡോ. എ.ആര്‍.മേനോന്‍
(സി) പി.എസ്.നടരാജപിള്ള
(ഡി) പനമ്പിള്ളി ഗോവിന്ദമേനോന്‍
ഉത്തരം: (സി)

ഒളിമ്പിക്സ് ഫുട്ബോള്‍ ടീമില്‍ അംഗമായ ആദ്യ മലയാളി കായിക താരം?
(എ) ഐ.എം. വിജയന്‍
(ബി) തിരുവല്ല പാപ്പൻ
(സി) ജിമ്മിജോര്‍ജ്
(ഡി) സി.വി.പാപ്പച്ചന്‍
ഉത്തരം: (ബി)

ഇന്ത്യയിലെ ആദ്യത്തെ സിദ്ധഗ്രാമം?
(എ) കല്യാശ്ശേരി
(ബി) വെള്ളനാട്
(സി) കണ്ണാടി
(ഡി) ചന്തിരൂര്‍
ഉത്തരം: (ഡി)

പ്രഥമ കബഡി ലോകകപ്പില്‍ ജേതാക്കളായ രാജ്യം?
(എ) ഇന്ത്യ
(ബി) പാകിസ്താന്‍
(ബി) ബംഗ്ലാദേശ്
(ഡി) നേപ്പാള്‍
ഉത്തരം: (എ)

ഗാസയുടെ ആന്‍ ഫ്രാങ്ക് എന്നറിയപ്പെട്ടത്?
(എ) മലാല യൂസഫ്സായ്
(ബി) ഫറാ ബക്കര്‍
(സി) എല്‍ഫ്രിഡ് ജെലിനെക്
(ഡി) ഷിറിന്‍ ഇബാദി
ഉത്തരം: (ബി)

വിവാദമായ രാജന്‍ കേസിന്‍റെ പശ്ചാത്തലം പ്രമേയമാക്കി നിര്‍മ്മിക്കപ്പെട്ട മലയാള ചലച്ചിത്രം?
(എ) മീനമാസത്തിലെ സൂര്യന്‍
(ബി) ലാല്‍സലാം
(സി) പിറവി
(ഡി) രക്ത സാക്ഷികള്‍ സിന്ദാബാദ്
ഉത്തരം: (സി)

“അവഹേളനത്തിന്‍റെ ഈ മുഹൂര്‍ത്തത്തില്‍ ബഹുമതി ചിഹ്നങ്ങള്‍ നമ്മുടെ അപമാനം കൂടുതല്‍ പ്രകടമാക്കുന്നു.എനിക്ക് ലഭിച്ച എല്ലാ പ്രത്യേക ബഹുമതികളും ഞാന്‍ ഇതാ ഉപേക്ഷിക്കുന്നു.”
1919 ല്‍ വൈസ്രോയിക്ക് ഇപ്രകാരം കത്തെഴുതിയത് ആര്?
(എ) മഹാത്മാഗാന്ധി
(ബി) സി.എഫ്.ആന്‍ഡ്രൂസ്
(സി) രബീന്ദ്രനാഥ് ടാഗോര്‍
(ഡി) ജവാഹര്‍ലാല്‍ നെഹ്രു
ഉത്തരം: (സി)

ഭരണഘടനയുടെ അടിസ്ഥാനഘടനയില്‍ മാറ്റം വരുത്തുന്നതിന് പാര്‍ലമെന്‍റിന് അധികാരമില്ല എന്ന സുപ്രീകോടതി വിധി പ്രസ്താവിച്ചത് എത് കേസിലാണ്?
(എ) ഗോലക്നാഥ്
(ബി) കേശവാനന്ദഭാരതി
(സി) ഷാബാനു
(ഡി) എസ്.ആര്‍.ബൊമ്മെ
ഉത്തരം: (ബി)

28 ഏത് പ്രധാനമന്ത്രിയുടെ കാലത്താണ് ഇന്ത്യന്‍ ഭരണഘടനയ്ക്ക് ഏറ്റവും കൂടുതല്‍ ഭേദഗതികള്‍ നടന്നത്?
(എ) ജവഹര്‍ലാല്‍നെഹ്രു
(ബി) രാജീവ്ഗാന്ധി
(സി) ഇന്ദിരഗാന്ധി
(ഡി) മൊറാര്‍ജി ദേശായി
ഉത്തരം: (സി)

ദൃശ്യപ്രകാശത്തില്‍ ഊര്‍ജ്ജം ഏറ്റവുംകൂടതലുള്ള നിറം?
(എ) വയലറ്റ്
(ബി) നീല
(സി) പച്ച
(ഡി) ചുവപ്പ്
ഉത്തരം: (എ)



Leave a Reply

Your email address will not be published. Required fields are marked *