മത്സരപ്പരീക്ഷകളിലെ കേരളം Part 4

46. പതിനെട്ടരകവികള്‍ ആരുടെ സദസ്സിനെയാണ് അലങ്കരിച്ചിരുന്നത്?
മാനവിക്രമദേവന്‍

47. കേരളത്തിലെ ഏറ്റവും തെക്കേയറ്റത്തെ നദി?
നെയ്യാര്‍

48. പദവിയിലിരിക്കെ അന്തരിച്ച ആദ്യത്തെ കേരള ഗവര്‍ണര്‍?
സിക്കന്തര്‍ ഭക്ത്

49. ബാലാമണിയമ്മയ്ക്ക് കേന്ദ്ര സാഹിത്യഅക്കാദമി അവാര്‍ഡ് നേടിക്കൊടുത്ത കൃതി?
മുത്തശ്ശി

50.1917-ല്‍ സമസ്ത കേരള സഹോദരസംഘം സ്ഥാപിച്ചത്?
കെ.അയ്യപ്പന്

51. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ നിയമസഭാംഗം?
ഡോ.എ.ആര്‍.മേനോന്‍

52.കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം?
കുമരകം

53. ശ്രീമൂലം തിരുനാള്‍ തിരുവിതാംകൂര്‍ രാജാവായത് ഏത് വര്‍ഷത്തില്‍?
എ.ഡി.1885

54.ബാലാമണിയമ്മയുടെ ആദ്യത്തെ കാവ്യസമാഹാരം?
കൂപ്പുകൈ

55.പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ മന്ത്രി?
വി.കെ.വേലപ്പന്‍

56. 1921-ല്‍ നടന്ന പ്രഥമ അഖില കേരള കോണ്‍ഗ്രസ് സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചത്?
ടി. പ്രകാശം

57. ബാലചന്ദ്രമേനോനെ ഭരത് അവാര്‍ഡിനര്‍ഹനാക്കിയ ചിത്രം?
സമാന്തരങ്ങള്‍

58.മലയാളത്തിലെ ആദ്യത്തെ ഡിജിറ്റല്‍ സിനിമ?
മൂന്നാമതൊരാള്‍

59.1934-ല്‍ ഏതുസ്ഥലത്തുവെച്ചാണ് കൗമുദി എന്ന പെണ്‍കുട്ടി തന്‍റെ ആഭരണങ്ങള്‍ ഗാന്ധിജിയ്ക്ക് നല്‍കിയത്?
വടകര

60.കേരളത്തിലെ പക്ഷി സങ്കേതങ്ങള്‍?
തട്ടേക്കാട്, മംഗളവനം