മത്സരപ്പരീക്ഷകളിലെ കേരളം Part 5

61. കേരളത്തിലെ ആദ്യത്തെ വനിതാ ചാന്‍സലര്‍?
ജ്യോതി വെങ്കിടാചലം

62.1921-ലെ മലബാര്‍ ലഹള നയിച്ച പണ്ഡിതന്‍?
ആലി മുസലിയാര്‍

63. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത്?
വെങ്ങാനൂര്‍

64.1948-ല്‍ കൊച്ചി നിയമസഭയുടെ പ്രഥമ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറായത്?
എല്‍.എം.പൈലി

65.ഏറ്റവുമധികം അന്താരാഷ്ട്ര ബഹുമതികള്‍ നേടിയ ഇന്ത്യന്‍ സിനിമ?
പിറവി

66. തിരക്കഥയ്ക്ക് ദേശീയ അവാര്‍ഡ് നേടിയ ആദ്യ മലയാളി?
എസ്.എല്‍.പുരം സദാനന്ദന്‍

67. 1957 ലെ ആദ്യ കേരള മന്ത്രിസഭയിലെ വ്യവസായ മന്ത്രി?
കെ.പി.ഗോപാലന്‍

68. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിക്കപ്പെട്ട വര്‍ഷം?
1857

69.1949 ജൂലൈ ഒന്നിന് തിരു-കൊച്ചി സംയോജനം നടക്കുമ്പോള്‍ കൊച്ചിയില്‍ പ്രധാനമന്ത്രിയായിരുന്നത്?
ഇക്കണ്ടവാര്യര്‍

70.അയ്യനടികള്‍ തിരുവടികള്‍ തരിസാപ്പിള്ളി ചെപ്പേട് എഴുതികൊടുത്ത വര്‍ഷം?
എ.ഡി.849

71. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത്?
ഐ.കെ.കുമാരന്‍ മാസ്റ്റര്‍

72. അപ്പന്‍ തമ്പുരാന്‍ സ്മാരകം എവിടെയാണ്?
അയ്യന്തോള്‍

73. മയ്യഴിയുടെ മോചനത്തിനായി പ്രവര്‍ത്തിച്ച സംഘടന?
മാഹി മഹാജനസഭ

74. അട്ടപ്പാടി ഏത് ജില്ലയിലാണ്?
പാലക്കാട്

75.യുഗപുരുഷന്‍ എന്ന സിനിമ ആരുടെ ജീവിതം ആസ്പദമാക്കിയാണ്?
ശ്രീനാരായണഗുരു