പഞ്ചവത്സര പദ്ധതികൾ – ഒന്നാം പഞ്ചവത്സര പദ്ധതി (1951-1956)

1. കാർഷിക പദ്ധതി എന്നറിയപ്പെടുന്നത് ഒന്നാം പഞ്ചവത്സരപദ്ധതിയാണ്

2. കൃഷി, ജലസേചനം, ഗതാഗതം എന്നിവയ്ക്ക്‌ മുന്‍തൂക്കം

3. ഹാരോഡ് ഡോമർ മാതൃക (Harrod Domar Model)യിലാണ് പദ്ധതികൾ നടപ്പിലാക്കിയത്.

4. പ്രശസ്ത ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞരും മലയാളിയുമായ ഡോ.കെ.എൻ.രാജാണ് ഒന്നാം പഞ്ചവത്സര പദ്ധതിയുടെ രൂപരേഖ തയാറാക്കിയത്.

5. ഭക്രാ-നംഗല്‍, ഹിരാക്കുഡ്‌, മേട്ടൂര്‍ ഡാമുകള്‍ ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ്‌ നിര്‍മ്മിച്ചത്‌

6. കമ്മ്യൂണിറ്റി ഡവലപ്മെന്റ്‌ പദ്ധതിയ്ക്ക്‌ തുടക്കം കുറിച്ചു

7. യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌ കമ്മിഷന്‍, അഞ്ച്‌ഐ.ഐ.ടികള്‍ എന്നിവ ആരംഭിച്ചു