കേരളത്തിൽ നിലവിലുള്ള സാമൂഹ്യ ക്ഷേമപദ്ധതികൾ Part 2
ആലില പദ്ധതി : സംസ്ഥാന സര്‍ക്കാരിന്റെ പങ്കാളിത്ത പരിസ്ഥിതി പരിപാലന പദ്ധതിയുടെ ഭാഗമായി സഹകരണ വകുപ്പ് ആവിഷ്കരിച്ചു നടപ്പിലാക്കുന്ന പദ്ധതി.
വൃക്ഷത്തൈകള്‍ നട്ടു പരിപാലിക്കുന്നതിനുള്ള പദ്ധതിയാണിത്.
ആശാഭവന്‍ : മനോരോഗ ചികിത്സയ്ക്കുശേഷം ഏറ്റെടുക്കാന്‍ ആളില്ലാത്തവരെ സംരക്ഷിക്കുന്നതിനുള്ള സ്ഥാപനം. ഇത്തരം ആറു സ്ഥാപനങ്ങള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരത്തും തൃശൂരും കോഴിക്കോട്ടും വനിതകള്‍ക്കായി പ്രത്യേക ആശാഭവനുകള്‍ പ്രവര്‍ത്തിക്കുന്നു. പുരുഷന്മാര്‍ക്കായി എറണാകുളം, തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ ആശാഭവനുകളുണ്ട്.
ആശാകിരണം : സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാരുടെ ഇന്‍ഷുറന്‍സ് പദ്ധതിയാണ് ആശാകിരണം.
ആശ്വാസകിരണ്‍: കിടപ്പു രോഗികളെ ശുശ്രൂഷിക്കുന്നവര്‍ക്ക് പ്രതിമാസം പെന്‍ഷന്‍ നല്‍കുന്ന പദ്ധതി. 600 രൂപയാണ് നല്‍കുന്നത്.
ആശ്വാസ്: വിദ്യാഭ്യാസാവകാശ നിയമപ്രകാരം ആറുമുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന കൂട്ടികള്‍ക്കു കായിക – വിദ്യാഭ്യാസം, കലാപഠനം, തൊഴില്‍ വിദ്യാഭ്യാസം എന്നിവ ലഭ്യമാക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുത്ത സ്കൂളുകളെ ആശ്വാസ (ആര്‍ട്‌സ്, സ്പോര്‍ട്സ് വര്‍ക്ക്, എജുക്കേഷന്‍ ആന്‍ഡ് സ്‌കൂള്‍) കേന്ദ്രങ്ങളാക്കി ഉയര്‍ത്തുന്ന പദ്ധതി.
ആരോഗ്യകിരണം : സംസ്ഥാനത്തെ എപിഎല്‍ – ബിപിഎല്‍ വ്യത്യാസമില്ലാതെ 18 വയസ്സിന് താഴെയുള്ള അര്‍ബുദ – ഹൃദ്രോഗ – വൃക്ക – മസ്തിഷ്ക രോഗം ഉള്‍പ്പെടെയുള്ള രോഗികള്‍ക്ക് സൌജന്യചികിത്സ ഉറപ്പാക്കൂന്ന പദ്ധതി.
ആപ്തമിത്രം: പ്രകൃതിദുരന്തങ്ങളില്‍പെടുന്നവര്‍ക്ക് അടിയന്തര സഹായം ലഭ്യമാക്കുന്നതിന് ആവിഷ്കരിച്ച പദ്ധതി. രാജ്യാന്തര ദുരന്ത ലഘൂകരണ ദിനത്തോടനുബന്ധിച്ച് 3000 പേര്‍ക്കാണ് ഇതിനാവശ്യമായ പരിശീലനം
നല്‍കിയത്.
ആഫ്റ്റര്‍കെയര്‍ ഹോം: സാമൂഹിക നീതി വകുപ്പിന്റെ ചില്‍ഡ്രന്‍സ് ഹോം, സ്പെഷല്‍ ഹോം, ബാലമന്ദിരം, പൂവര്‍ ഹോം, അനാഥാലയങ്ങള്‍ എന്നിവിടങ്ങളിലെ 18 വയസ്സ് കഴിഞ്ഞ വനിതകളെ പുനരധിവസിപ്പിക്കുന്ന സ്ഥാപനം. വിദ്യാഭ്യാസത്തിനും തൊഴില്‍ പരിശീലനത്തിനും സൌകര്യം നല്‍കും.
ഇ – ഗവേണന്‍സ്: സര്‍ക്കാര്‍ സേവനങ്ങള്‍ വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പൊതുജനങ്ങള്‍ക്കു പരിചിതമാക്കുന്ന പദ്ധതി.
ഉത്തരവാദിത്ത ടുറിസം : സ്ഥായിയായ ടുറിസം പദ്ധതി എന്ന ആശയത്തോടെ ടൂറിസം വകുപ്പ് 2007ല്‍ ആരംഭിച്ച നൂതന പദ്ധതി. കുടുംബശ്രീയുടെ സഹായത്താല്‍ ടൂറിസം വകുപ്പാണ് പദ്ധതി നടപ്പിലാക്കുന്നത്.
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.