പഞ്ചവത്സര പദ്ധതികൾ – രണ്ടാം പഞ്ചവത്സര പദ്ധതി (1956-1961)

1. വ്യവസായത്തിന് പ്രാധാന്യം നൽകിയ രണ്ടാം പഞ്ചവത്സര പദ്ധതി 1956-61 കാലയളവിൽ നടപ്പിലാക്കി.
2. വ്യാവസായിക പദ്ധതി എന്നറിയപ്പെടുന്നു
3. ദേശീയ വരുമാനം വർദ്ധിപ്പിക്കുക, തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് തൊഴിലില്ലായ്മ കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളും ഇതിനുണ്ടായിരുന്നു.
4. പ്രശസ്ത സ്ഥിതിവിവരശാസ്ത്ര വിദഗ്ദ്ധനായ പി.സി.മഹാലോനോബിസ് 1953-ൽ രൂപകല്പന ചെയ്ത മഹലനോബിസ് മാതൃകയിൽ നടപ്പിലാക്കിയ പദ്ധതി.
5. Industry and Transport Plan എന്നറിയപ്പെട്ട ഈ പദ്ധതിയുടെ കാലത്താണ് മറ്റു രാജ്യങ്ങളുടെ സഹായത്തോടെ ഭിലായ്, റൂര്‍ക്കല, ദുര്‍ഗാപ്പുര്‍ എന്നിവിടങ്ങളില്‍ സ്റ്റീല്‍ പ്ലാന്റുകള്‍ ആരംഭിച്ചു
6. ബംഗാളിലെ ചിത്തരഞ്ജൻ കോച്ച് ഫാക്ടറിയും തുടങ്ങിയത് ഈ പദ്ധതിയുടെ കാലത്താണ്
7. രണ്ടാം പദ്ധതിയുടെ അവസാനത്തോടെയാണ് സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ അത്യുന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ 5 IIT (Indian Institute of Technology) കൾ സ്ഥാപിച്ചത്.
8. ഉന്നത വിദ്യാഭ്യാസ രംഗത്തിന് ശക്തി പകരുന്നതിന് ഒന്നാം പദ്ധതി കാലത്ത് 1953-ൽ വിദ്യാഭ്യാസ മന്ത്രി മൗലാന ആസാദ് ഉത്‌ഘാടനം ചെയ്ത University Grand Commission പാർലമെൻറ് ആക്റ്റിലൂടെ statutory പദവി നൽകിയതും രണ്ടാം പദ്ധതി കാലത്താണ്.
9. പ്രമുഖ ഗവേഷണ കേന്ദ്രമായ Tata Institute of Fundamental Research സ്ഥാപിതമായി. 1956-ൽ ഇന്ത്യ വ്യവസായ നയം പ്രഖ്യാപിച്ചു.