പഞ്ചവത്സര പദ്ധതികൾ – മൂന്നാം പഞ്ചവത്സര പദ്ധതി (1961-1966)
1. സമ്പദ് ഘടനയുടെ സ്വയംപര്യാപ്തതയ്ക്ക് ഊന്നൽ നൽകി
2. ഭക്ഷ്യസുരക്ഷയ്ക്ക് ഊന്നൽ നൽകി
3. ഗാഡ്ഗില്‍ യോജന എന്നറിയപ്പെട്ടു
4. 1962 ലെ ഇന്തോ-ചൈന യുദ്ധം, 1965 ലെ ഇന്ത്യ-പാക് യുദ്ധം, മഴക്കുറവ് എന്നിവ
പദ്ധതിയെ പ്രതികൂലമായി ബാധിച്ചു.
5. നാല് പ്രധാനമന്ത്രിമാർ ഭരണസാരഥ്യമേറ്റെടുത്ത കാലയളവായിരുന്നു ഇത്. (ജവഹർ ലാൽ നെഹ്റു, ഗുൽസാരി ലാൽനന്ദ (ആക്ടിംഗ്), ലാൽ ബഹാദൂർ ശാസ്ത്രി, ഗുൽസാരിലാൽ നന്ദ (ആക്ടിംഗ്), ഇന്ദിരാഗാന്ധി).
6. 1965 ൽ നാഷണൽ ഡെയറി ഡെവലപ്പ്‌മെന്റ് ബോർഡ് സ്ഥാപിതമായി.
7. ഈ കാലഘട്ടം Plan Holiday എന്നാണ് അറിയപ്പെടുന്നത്.
8. 1966-69 വരെ വാര്‍ഷിക പദ്ധതികളാണ് അവതരിപ്പിച്ചത് (പ്ലാന്‍ ഹോളിഡേ).
9. 1965 പാകിസ്ഥാനുമായുള്ള സംഘർഷത്തെ തുടർന്ന് ആഭ്യന്തര പ്രശ്‌നങ്ങൾ കാരണം നാലാംപദ്ധതി 1966 ൽ ആരംഭിക്കാൻ കഴിഞ്ഞില്ല. അതിനാൽ 1969 വരെ മൂന്ന് വാർഷിക പദ്ധതികൾ നടപ്പാക്കി. ഹരിതവിപ്‌ളവം ആരംഭിച്ചത് ഈ സമയത്താണ്.