സയൻസ് പ്ലസ്: പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 1

psc

Q: ഒരു മൈക്രോസ്‌കോപ്പിലെ കൃത്രിമ പ്രകാശം പതിപ്പിക്കുന്നത് ഏത് ദര്‍പ്പണം?
A: കോണ്‍കേവ്‌ ദര്‍പ്പണം (Concave Mirror)

Q: ലളിതമായ മൈക്രോസ്‌കോപ്പിന്റെ സഹായത്തോടെ ആദ്യമായി കോശങ്ങളെ നിരീക്ഷിച്ചത് ആര്?
A: റോബര്‍ട്ട്‌ ഹൂക്ക്‌

Q: സസ്യശരീരം കോശങ്ങള്‍ നിര്‍മ്മിതമാണെന്ന് കണ്ടെത്തിയത് ആര്?
A: എം. ജെ. ഷ്ളീഡന്‍ (Matthias Jakob Schleiden)

Q: ജന്തുശരീരം കോശങ്ങള്‍ നിര്‍മ്മിതമാണെന്ന് കണ്ടെത്തിയത് ആര്?
A: തിയോഡര്‍ ഷ്വാന്‍

Q: കോശത്തില്‍ പദാര്‍ഥ സംവഹനം നടക്കുന്ന ഭാഗം ഏത്?
A: എന്‍ഡോപ്ലാസ്മിക് റെറ്റിക്കുലം

Q: കോശത്തിലെ മാംസ്യ നിര്‍മ്മാണ കേന്ദ്രം ഏത്?
A: റൈബോസോം

Q: ടോണോ പ്ലാസ്റ്റ് കൊണ്ട് ആവരണം ചെയ്യപ്പെട്ട കോശഭാഗം ഏത്?
A: ഫേനം (Vacuole)

Q: കോശത്തിന്റെ നിയന്ത്രണകേന്ദ്രം ഏത്?
A: മര്‍മ്മം (Nucleus)

Q: സസ്യകോശങ്ങളില്‍ മാത്രം കാണപ്പെടുന്ന കോശഭാഗം ഏത്?
A: ജൈവകണങ്ങള്‍ (Plastids)

Q: ജന്തുകോശങ്ങളില്‍ മാത്രം കാണപ്പെടുന്ന കോശഭാഗം ഏത്?
A: സെന്‍ട്രോസോം (Centrosome)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.