Kerala PSC Physics Questions in Malayalam Part 12
-
താപനോപകരണങ്ങളിലെ ഹീറ്റിങ് എലമെന്റ് നിര്‍മിക്കാന്‍ നിക്രോം ഉപയോഗിക്കാന്‍ കാരണം എന്ത് ?
– അതിന് പ്രതിരോധം കൂടുതലാണ് -
കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന് പുറത്തു വരുന്ന ചലനം?
– പരിക്രമണം -
ഒരു വസ്തുവിന്മേല്‍ ഭൂമി പ്രയോഗിക്കുന്ന ഗുരുത്വാകര്‍ഷണ ബലമാണ്?
– ആ വസ്തുവിന്റെ ഭാരം -
ഉത്തോലകം ഉപയോഗിച്ച കീഴ്പ്പെടുത്തുന്ന ബലമാണ്?
– രോധം -
വാഹനങ്ങളുടെ ടയറുകളില്‍ ചാലുകളും കട്ടകളും ഉണ്ടാക്കുന്നതിനു കാരണം?
– ഘര്‍ഷണം കൂടുവാന്‍ -
ഒരു കല്ല് ചരടില്‍ കെട്ടി കറക്കുമ്പോള്‍ കല്ല് കൈയില്‍ പ്രയോഗിക്കുന്ന ബലം?
– അപകേന്ദ്ര ബലം -
വളരെ താഴ്ന്ന താപനിലയില്‍ വൈദ്യുതപ്രതിരോധം പൂര്‍ണമായി ഇല്ലാതായിത്തിരുന്ന അവസ്ഥ?
– അതിചാലകത -
വൈദ്യുതിയുടെ പൊട്ടന്‍ഷ്യല്‍ വ്യത്യാസത്തെയും വൈദ്യുതിയെയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന വൈദ്യുത നിയമം ?
– ഓം നിയമം -
ആറ്റംബോംബിന്റെ പ്രവര്‍ത്തന തത്ത്വം?
– അണു വിഘടനം -
കൃത്രിമ റേഡിയോ ആക്ടിവിറ്റി കണ്ടുപിടിച്ചത് ?
– ഐറിന്‍ ജുലിയറ്റ് ക്യൂറി, ഫ്രഡറിക് ജൂലിയറ്റ് ക്യൂറി -
സ്വാഭാവിക റേഡിയോ ആക്കിവിറ്റി കണ്ടുപിടിച്ചത്?
– ഹെന്റി ബെക്കറെല്‍ -
“സമ്പുഷ്ട യുറേനിയം” എന്നറിയപ്പെടുന്നത് ?
– യുറേനിയം 235 -
ഹൈഡ്രജന്‍ ബോംബിന്റെ പ്രവര്‍ത്തന തത്ത്വം?
– അണുസംയോജനം -
സ്ഥിതിചെയ്യാന്‍ സ്ഥലം ആവശ്യമുള്ളതും ഭാരമുള്ളതുമായ ഏതൊരു വസ്‌തുവിനെയും പറയുന്ന പേര?
– ദ്രവ്യം -
ദ്രവ്യത്തിലെ ഊര്‍ജവാഹകരായ കണങ്ങള്‍?
– ബോസോണുകള്‍ -
അണുബോംബ് നിര്‍മാണത്തിലേക്ക് നയിച്ച ഐന്‍സ്റ്റീന്റെ കണ്ടുപിടിത്തം?
– സ്പെഷ്യല്‍ തിയറി ഓഫ് റിലേറ്റിവിറ്റി
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.