
കേരള നവോത്ഥാനം ചോദ്യോത്തരങ്ങൾ Part 06
1. ഏത് ക്ഷേത്രത്തിലെ പ്രവേശനത്തെപ്പറ്റി പൊതുജനാഭിപ്രായം അറിയാനാണ് പൊന്നാനിത്താലൂക്കിലെ ഹിന്ദുക്കളുടെ ഇടയിൽ ഹിതപരിശോധന നടത്തിയത് ?ഗുരുവായൂർ ക്ഷേത്രം. 2. ക്ഷേത്രപ്രവേശനം പുറപ്പെടുവിച്ചത് എന്നാണ് ?1936 നവംബർ 12. 3. ഭാരതത്തിൽ ആദ്യമായ് ക്ഷേത്രപ്രവേശന വിളംബരം പുറപ്പെടുവിച്ച നാട്ടുരാജ്യം ഏത് ?തിരുവിതാംകൂർ. 4. ഗാന്ധിജി ക്ഷേത്രപ്രവേശന വിളംബരത്തെക്കുറിച്ച് എന്താണ് പറഞ്ഞത് ?ആധുനീക കാലത്തെ അത്ഭുതം ,ജനങ്ങളുടെ അധ്യാത്മവിമോചനത്തിന്റെ അധികാരരേഖയായ സ്മൃതി. 5. കൊച്ചി രാജാവ് ക്ഷേത്രപ്രവേശാവകാശദാന വിളംബരം പ്രഖ്യാപിച്ചതെന്ന് ?1948 ഏപ്രിൽ. 6. മദിരാശി ക്ഷേത്രപ്രവേശന നിയമം ഏത്…