കേരള നവോത്ഥാനം ചോദ്യോത്തരങ്ങൾ Part 01

1. ദക്ഷിണ ഭാരതത്തിൽ ആദ്യമായ് കണ്ണാടി പ്രതിഷ്ഠ നടത്തിയത് ?
വൈകുണ്ഠസ്വാമികൾ.
2. സാധുജന പരിപാലന സംഘം രൂപികരിച്ചത് ആരാണ് ?
അയ്യങ്കാളി.
3. 1914 ൽ കുട്ടികളുടെ വിദ്യാഭസത്തിനായി സമരം നയിച്ച വ്യക്തി ?
ശ്രീ അയ്യങ്കാളി.
4. ഗാന്ധിജി ആരെയാണ് “ പുലയ രാജാവ് ”എന്ന് വിശേഷിപ്പിച്ചത് ?
ശ്രീ അയ്യങ്കാളി.
5. കൊല്ലം ജില്ലയിലെ പെരിനാട് അയ്യങ്കാളി സംഘടിപ്പിച്ച സമരം ഏത് പേരിൽ അറിയപ്പെടുന്നു ?
കല്ലുമാല സമരം.
6. എല്ലവർക്കും പൊതുനിരത്തിലൂടെ സഞ്ചാര സ്വാതന്ത്രം നേടിയെടുക്കുന്നതിന് വേണ്ടി അയ്യങ്കാളി നടത്തിയ സമരം ഏത് ?
വില്ലുവണ്ടി സമരം.
7. ഹരിജനോദ്ധാരണ ഫണ്ട് ശേഖരണത്തിനു വേണ്ടി കേരളത്തിൽ എത്തിയ മഹാത്മാ ഗാന്ധിക്ക് സ്വർണാഭരണങ്ങൾ അഴിച്ചു നൽകിയ പ്രശസ്ത വനിത ആര്?
കൗമുദി ടീച്ചർ
8. “ഒരു ജാതി ഒരു മതം,ഒരു ദൈവം മനുഷ്യന് ”എന്ന സന്ദേശം നൽ കിയ സാമൂഹിക പരിഷ്കർത്താവ് ആര് ?
ശ്രീ നാരായണ ഗുരു.
9. കേരളത്തിന്റെ നവോത്ഥാന നായകൻ എന്ന് അറിയപ്പെടുന്നതാര് ?
ശ്രീ നാരായണഗുരു.
10. മിശ്രഭോജനം സംഘടിപ്പിച്ച പ്രമുഖ സാമൂഹിക പരിഷ്കർത്താവ് ?
സഹോദരൻ അയ്യപ്പൻ.