ഭൂമിശാസ്‌ത്രം: ഋതുഭേദങ്ങളും സമയവും- പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 3

psc

വിഷുവങ്ങളും അയനാന്തങ്ങളും

ഭൂമിയിൽ ഋതുക്കൾ ഉണ്ടാക്കുവാനുള്ള കാരണം
Ans : ഭൂമിയുടെ പരിക്രമണം

രാതിയും പകലും ഉണ്ടാകുവാനുള്ള കാരണം
Ans : ഭൂമിയുടെ ഭ്രമണം

ഋതുക്കൾ ആറ് വിധം
Ans: വസന്തം, ഗ്രീഷ്മം, ശിശിരം, ശരത്, ഹേമന്തം, വർഷം

രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങൾ അറിയപ്പെടുന്നത്
Ans : വിഷുവങ്ങൾ

വിഷുവങ്ങൾ രണ്ട് വിധം
വസന്ത വിഷുവം (Vernal Equinox)
ശരത് വിഷുവം (Autumnal Equinox)

രാത്രിയും പകലും തമ്മിലുള്ള ദൈർഘ്യ വ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിവസങ്ങൾ
Ans : അയനാന്തങ്ങൾ(Solstice)

അയനാന്തങ്ങൾരണ്ട് വിധം
1.കർക്കിടക അയനാന്തം/ഗ്രീഷ്‌മ അയനാന്തം/ഉത്തര അയനാന്തം(Summer solstice)
(2) മകര അയനാന്തം/ ശിശിര അയനാന്തം/ദക്ഷിണഅയനാന്തം (Winter Solstice)
സൂര്യൻ ദക്ഷിണായനരേഖയുടെ മുകളിലായിരിക്കുമ്പോൾ അനുഭവപ്പെടുന്നതാണ് മകര അയനാന്തം

ഇന്ത്യ സ്ഥിതി ചെയ്യുന്ന അർദ്ധഗോളം
Ans : ഉത്തരാർദ്ധഗോളം

ഇന്ത്യയിൽ ഏറ്റവും ദൈർഘ്യമുള്ള പകൽ അനുഭവപ്പെടുന്ന ദിവസം
Ans :ജൂൺ 21

ധ്രുവങ്ങളിൽ രാത്രിയുടെയും പകലിന്റെയും ദൈർഘ്യം
Ans : 6 മാസം വീതം

ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രിയും അനുഭവപ്പെടുന്നത്
Ans : ജൂൺ 21 (കർക്കിടക അയനാന്തം)

ഉത്തരാർദ്ധഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ രാത്രി ദക്ഷിണാർദ്ധ ഗോളത്തിൽ ഏറ്റവും ദൈർഘ്യമേറിയ പകലും അനുഭവപ്പെടുന്നത്
Ans : ഡിസംബർ 22 (മകര അയനാന്തം)




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.