ഭൂമിശാസ്‌ത്രം: ഋതുഭേദങ്ങളും സമയവും- പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 1
വിഷുവങ്ങളും (സമരാത്രദിനങ്ങൾ) അയനാന്തങ്ങളും
☀ഒരു പരിക്രമണകാലയളവില്‍ ഭൂമിക്ക് സൂര്യനില്‍ നിന്നുള്ള അകലത്തില്‍ നിരന്തരം മാറ്റമുണ്ടായിക്കൊണ്ടിരിക്കും. ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിനവും ഏറ്റവും അകന്നുപോകുന്ന ദിനവുമുണ്ട്. ഈ ദിവസങ്ങളെ യഥാക്രമം സുര്യസമീപദിനം (Perihelion) എന്നും സൂര്യവിദൂര ദിനം (Aphelion) എന്നും വിളി
ക്കുന്നു.
☀ ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണതലത്തില്‍ നിന്ന് 66½ ഡിഗ്രി ചരിവുണ്ട്. ലംബതലത്തില്‍ നിന്നു കണക്കാക്കിയാല്‍ ഈ ചരിവ് 23½ ഡിഗ്രി ആണ്. പരിക്രമണവേളയിലുടനീളം ഭൂമി ഈ ചരിവ് നിലനിര്‍ത്തുന്നു. ഇതിനെ അച്ചുതണ്ടിന്റെ സമാന്തരത (Parellelism of earth axis) എന്നാണ് പറയുന്നത്.
☀അച്ചുതണ്ടിന്റെ ചരിവ് നിമിത്തം സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായന രേഖയ്ക്കും, ദക്ഷിണായന രേഖയ്ക്കും ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു. ഇതിനെ സൂര്യന്റെ അയനം (Apparent movement of the sun) എന്ന് വിളിക്കുന്നു.
☀സൂര്യൻ ഭൂമധ്യ രേഖയ്ക്ക് നേർമുകളിലായിരിക്കുമ്പോൾ ഉത്തരാർദ്ധഗോളത്തിലും, ദക്ഷിണാർദ്ധ ഗോളത്തിലും തുല്യ അളവിൽ സൂര്യപ്രകാശം ലഭിക്കുന്നു. പരിക്രമണ വേളയിൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം മധ്യരേഖയ്ക്ക് നേർമുകളിലാകുന്നത് മാർച്ച് 21, സെപ്തംബർ 23 എന്നീ ദിനങ്ങളിലാണ്. അതുകൊണ്ട് ഈ ദിവസങ്ങളിൽ രണ്ട് അർദ്ധഗോളങ്ങളിലും രാത്രിയുടെയും, പകലിന്റെയും ദൈർഘ്യം തുല്യമായിരിക്കും. ഈ ദിനങ്ങളെ സമരാത്ര ദിനങ്ങൾ അഥവാ വിഷുവങ്ങൾ (Equinoxes) എന്നു പറയുന്നു.
രാത്രിയും പകലും ഉണ്ടാവാനുള്ള കാരണം- ഭൂമിയുടെ ഭ്രമണമാണ്
ഋതുക്കള്‍ ഉണ്ടാവാനുള്ള കാരണം – ഭൂമിയുടെ പരിക്രമണമാണ്
സൂര്യനെ ഒരുപ്രാവശ്യം വലംവെക്കാന്‍ (പരിക്രമണം) ഭൂമിക്കുവേണ്ട സമയം (Tropical year) 365 ദിവസം 5 മണിക്കൂര്‍ 48 മിനുട്ടാണ്
ഭൂമിക്ക് ഏറ്റവും കുടുതല്‍ ഭ്രമണ വേഗമുള്ളത് ഭ്രമധ്യരേഖാ പ്രദേശത്താണ്
ധ്രുവങ്ങളിലാണ് ഏറ്റവും കുറവ് ഭ്രമണവേഗമുള്ളത്
1674k/h ആണ് ഭുമധ്യരേഖാപ്രദേശങ്ങളില്‍ ഭൂമിയുടെ ഭൂമണവേഗം.
11.2km/h ആണ് ഭൂമിയുടെ പലായന പ്രവേഗം
രാത്രിയും പകലും തുല്യമായി വരുന്ന ദിവസങ്ങള്‍ അറിയപ്പെടുന്നത് വിഷുവങ്ങള്‍
(Equinoxes) എന്നാണ്
സുര്യന്‍ ഭൂമധ്യരേഖയ്ക്ക് നേർ മുകളിലായിരിക്കുമ്പോൾ ഉത്തരാര്‍ധഗോളത്തിലും ദക്ഷിണാര്‍ധഗോളത്തിലും തുല്യ അളവില്‍ സൂര്യപ്രകാശം ലഭിക്കുന്നു.
പരിക്രമണവേളയില്‍ സൂര്യന്റെ ആപേക്ഷിക സ്ഥാനം മധ്യരേഖയ്ക്ക് നേര്‍ മുകളിലാകുന്നത് മാര്‍ച്ച് 21, സെപ്തംബര്‍, 23 എന്നീ ദിനങ്ങളിലാണ്. അതുകൊണ്ടുതന്നെ ഈ ദിനങ്ങളില്‍ രണ്ട് അര്‍ധഗോളങ്ങളിലും രാത്രിയുടെയും പകലിന്റെയും ദൈര്‍ഘ്യം തുല്യമായിരിക്കും. ഈ ദിനങ്ങളെ. സമരാത്രദിനങ്ങള്‍ അഥവാ വിഷുവങ്ങള്‍ എന്ന് വിളിക്കുന്നു.
രാത്രിയും പകലും തമ്മിലുള്ള ദൈര്‍ഘ്യവ്യത്യാസം കൂടുതലായി അനുഭവപ്പെടുന്ന ദിവസങ്ങള്‍ അയനാന്തങ്ങള്‍ (Solstice) എന്നറിയപ്പെടുന്നു.
മാര്‍ച്ച് 21 മുതല്‍ മധ്യരേഖയില്‍ നിന്നും വടക്കോട്ട് അയനം ചെയ്ത് ജൂണ്‍ 21 ന് സൂര്യന്‍ ഉത്തരായന രേഖയ്ക്ക് (23¹/₂ ഡിഗ്രിവടക്ക്) നേര്‍മുകളിലെത്തുന്നു. ഈ ദിനത്തെ ഉത്തരാര്‍ദ്ധഗോളത്തില്‍ ഗ്രീഷ്മ അയനാന്തദിനം (Summer Solstice) എന്ന് വിളിക്കുന്നു. ഉത്തരാര്‍ദ്ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യമുള്ള പകലും, ഏറ്റവും ഹ്രസ്വമായ രാത്രിയും അനുഭവപ്പെടുന്നത് ഈദിനത്തിലാണ്.
ഇന്ത്യയില്‍ ഏറ്റവും ദൈര്‍ഘ്യം അനുഭവപ്പെടുന്ന പകല്‍ ജൂണ്‍ 21 ആണ്.
അന്താരാഷ്ട യോഗാദിനമാണ് ജൂണ്‍ 21
ഇന്ത്യ ഉത്തരാര്‍ധഗോളത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഉത്തരാര്‍ധഗോളത്തില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ രാത്രി അനുഭവപ്പെടുന്ന ദിവസം ഡിസംബര്‍ 22 ആണ്.
മാര്‍ച്ച് 21 മുതല്‍ ജൂണ്‍ 21 വരെ ഉത്തരാര്‍ദ്ധഗോളത്തില്‍ പൊതുവെ വസന്തകാലമായിരിക്കും (Spring Season). ശൈത്യ കാലത്തില്‍ നിന്നും വേനല്‍ക്കാലത്തിലേക്കുള്ള മാറ്റത്തിന്റെ കാലമാണിത്.
ജൂണ്‍ 21 മുതല്‍. ഉത്തരായനരേഖയില്‍ നിന്നും തെക്കോട്ട് അയനം ആരംഭിക്കുന്ന സൂര്യൻ സെപ്റ്റം ബര്‍ 23 ന് വീണ്ടും ഭൂമധ്യരേഖയ്ക്ക് നേര്‍മുകളിലെത്തുന്നു. ഈ കാലയളവിലാണ് ഉത്തരാര്‍ദ്ധഗോളത്തില്‍ വേനല്‍ക്കാലം (Summer season).
സെപ്റ്റംബര്‍ 23 മുതല്‍ മധ്യരേഖയില്‍ നിന്നും തെക്കോട്ട് അയനം തുടരുന്ന സുര്യന്‍ ഡിസംബര്‍ 22 ന് ദക്ഷിണായനരേഖയ്ക്ക് (23½ തെക്ക്) നേര്‍മുകളിലെത്തുന്നു. ഈ ദിനത്തെ ഉത്തരാര്‍ദ്ധഗോളത്തില്‍ ശൈത്യ അയനാന്തദിനം (Winter Solstice) എന്ന് വിളിക്കുന്നു. ഈ ദിവസം ഉത്തരാര്‍ദ്ധ ഗോളത്തില്‍ ഏറ്റവും ഹ്രസ്വമായ പകലും ഏറ്റവും ദൈര്‍ഘ്യമുള്ള രാത്രിയും അനുഭവപ്പെടുന്നു.
സെപ്റ്റംബര്‍ 23 മുതല്‍ ഡിസംബര്‍ 22 വരെ ഉത്തരാര്‍ദ്ധഗോളത്തില്‍ ഹേമന്തകാലമാണ് (Autumn season). വേനല്‍ക്കാലത്തിന്റെ തീക്ഷ്ണതയില്‍ നിന്ന് ശൈത്യകാലത്തി ലേക്കുള്ള മാറ്റത്തിന്റെ കാലമാണ് ഹേമന്തകാലം.
ഡിസംബര്‍ 22 ന് ദക്ഷിണായന രേഖയില്‍ നിന്നും വടക്കോട്ട് അയനമാരംഭിക്കുന്ന സൂര്യന്‍. മാര്‍ച്ച് 21 ന് വീണ്ടും മധ്യരേഖയ്ക്ക് നേര്‍മുകളിലെത്തുന്നു. ഈ കാലയളവാണ് ഉത്തരാര്‍ദ്ധഗോളത്തിലെ ശൈത്യകാലം (Winter season).
ദക്ഷിണായന രേഖയില്‍ നിന്നും ഉത്തരായന രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ “ഉത്തരായനം’ എന്ന് വിളിക്കുന്നു.
ഉത്തരായനരേഖയില്‍ നിന്നും ദക്ഷിണായന രേഖയിലേക്കുള്ള സൂര്യന്റെ അയനത്തെ ‘ദക്ഷിണായനം’ എന്ന് വിളിക്കുന്നു.
മാര്‍ച്ച് മുതല്‍ സെപ്റ്റംബര്‍ വരെയുള്ള ആറ് മാസക്കാലം സൂര്യന്‍ ഉത്തരാര്‍ദ്ധ ഗോളത്തിലായതിനാല്‍ ഈ കാലയളവില്‍ ഉത്തര്രധുവ പ്രദേശങ്ങളില്‍ ആറുമാസക്കാലം തുടര്‍ച്ചയായി പകലായിരിക്കും.
സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെ നീളുന്ന ആറുമാസക്കാലം സുര്യന്‍ ദക്ഷിണാര്‍ദ്ധ ഗോളത്തിനായതിനാല്‍ ഉത്തര ധ്രുവപ്രദേശങ്ങളില്‍ ആറുമാസക്കാലം തുടര്‍ച്ചയായി രാത്രിയായിരിക്കും.
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.