ഭൂമിശാസ്‌ത്രം: ഋതുഭേദങ്ങളും സമയവും- പി.എസ്.സി. ചോദ്യോത്തരങ്ങൾ Part 2
ഇന്ത്യയിലെ പരമ്പരാഗത ഋതുക്കള്‍
പൊതുവെ ഋതുക്കളെ നാലായി തിരിച്ചിട്ടുണ്ടെങ്കിലും ഇന്ത്യയില്‍
അന്തരീക്ഷസ്ഥിതിയിലെ മാറ്റങ്ങള്‍ അടിസ്ഥാനമാക്കി ആറ് വ്യത്യസ്ത ഋതുക്കള്‍ ഉള്ളതായി കണക്കാക്കുന്നു.
- വസന്തകാലം – മാര്‍ച്ച് – ഏപ്രില്‍ മാസങ്ങളില്‍
- ഗ്രീഷ്മകാലം – മേയ് – ജൂണ്‍ മാസങ്ങളില്‍
- വർഷകാലം – ജൂലൈ – ആഗസ്റ്റ് മാസങ്ങളില്‍
- ശരത്കാലം – സെപ്തംബര്‍ – ഒക്ടോബര്‍ മാസങ്ങളില്‍.
- ഹേമന്തകാലം – നവംബര്‍ – ഡിസംബര്‍ മാസങ്ങളില്‍
- ശിശിരകാലം – ജനുവരി – ഫെബ്രുവരി മാസങ്ങളില്‍
- ഭൂമധ്യരേഖയ്ക്ക് സമാന്തരമായി വരയ്ക്കുന്ന വൃത്തരേഖകളാണ് അക്ഷാംശങ്ങള്‍ (Latitudes)
- ഏറ്റവും വലിയ അക്ഷാംശരേഖയാണ് ഭൂമധ്യരേഖ
- പൂജ്യം ഡിഗ്രി അക്ഷാംശരേഖ എന്നറിയപ്പെടുന്നത് ദുമധ്യരേഖയാണ് (Equator)
അടുത്തടുത്ത് രണ്ട് അക്ഷാംശങ്ങള്‍ തമ്മിലുള്ള ദൂരം 111 കി.മി ആണ്.
സമയം കണക്കാക്കാം
- ഉത്തരധ്രുവത്തെയും, ദക്ഷിണധ്രുവത്തെയും യോജിപ്പിച്ച് തെക്കുവടക്കായി വരയ്ക്കുന്ന സാങ്കല്പിക രേഖകളാണ് രേഖാംശരേഖകൾ (Longitudes)
- ഭൂമിയുടെ കോണളവ് 360⁰ യാണല്ലോ. ഓരോ ഡിഗ്രി കോണളവിലും ഒരു
രേഖാംശം വീതം വരച്ചാല്‍ 360 രേഖാംശരേഖകള്‍ ലഭിക്കും. - രേഖാംശരേഖകളുടെ ആകെ എണ്ണം 360 ആണ്
- പൂജ്യം ഡിഗ്രിരേഖാംശരേഖ ഗ്രീച്ച് രേഖ എന്നുമറിയപ്പെടുന്നു.
- ഗ്രീനിച്ച രേഖയെ അടിസ്ഥാനമാക്കിയാണ് ലോകത്ത് എവിടെയുമുള്ള സമയം നിര്‍ണയിക്കപ്പെടുന്നത് എന്നതിനാല്‍ ഈ രേഖ പ്രൈം മെറീഡിയന്‍ (Prime Meridian) എന്നും വിളിക്കപ്പെടുന്നു.
- ഗ്രീനിച്ച് രേഖയിലെ പ്രാദേശികസമയത്തെ ഗ്രീനിച്ച് സമയം (Greenwich Mean Time) എന്നു പറയുന്നു.
- ഗ്രീനിച്ച് രേഖയെ അടിസ്ഥാനമാക്കി ഒരുമണിക്കൂര്‍ വീതം സമയവ്യത്യാസമുള്ള 24 മേഖലകളായിലോകത്തെ തിരിച്ചിരിക്കുന്നു. ഇവ സമയമേഖലകള്‍ (time zones) എന്ന് അറിയപ്പെടുന്നു.
- ലോകത്തിലെ ഓരോ രാജ്യവും ഏറക്കുറേ മധ്യത്തിലൂടെ കടന്നുപോകുന്ന രേഖാംശരേഖയെ മാനകരേഖാംശമായി (Standard Meridian) പരിഗണിക്കുന്നു.
- മാനകരേഖാംശത്തിലെ പ്രാദേശികസമയമാണ് ആ രാജ്യത്തിന്റെ മാനകസമയം (Standard Time).
- ഒരു ഡിഗ്രി തിരിയാൻ ഭൂമിക്ക് വേണ്ടത് 4 മിനിറ്റാണ്. 15 രേഖാംശപ്രദേശം തിരിയുമ്പോള്‍ ഒരു മണിക്കൂര്‍ സമയവ്യത്യാസമുണ്ടാകുന്നു. അതിനാൽ 360⁰ തിരിയാന്‍ ഭൂമിക്ക് വേണ്ടത് 24 മണിക്കൂർ.
- പൂര്‍വരേഖാംശം 68 ഡിഗ്രി മുതല്‍ 97 ഡിഗ്രി വരെയാണ് ഇന്ത്യയുടെ രേഖാംശീയ
വ്യാപ്തി. ഇവയുടെ ഏകദേശം മധ്യത്തായി സ്ഥിതി ചെയ്യുന്ന 82¹/₂ ഡിഗ്രി
പൂര്‍വരേഖാംശത്തെയാണ് ഇന്ത്യയുടെ മാനകരേഖാംശമായി കണക്കാക്കുന്നത്. - പ്രാദേശിക സമയം ഗ്രീനിച്ച് സമയത്തേക്കാള്‍ ഒരു ഡിഗ്രി മാറുമ്പോള്‍ 4 മിനുട്ട് വ്യത്യാസപ്പെടുന്നു.
- 15 ഡിഗ്രി രേഖാംശം പ്രാദേശിക സമയത്തിന് ഒരു മണിക്കൂര്‍ വ്യത്യാസം വരുന്നു.
- ഉത്തരധ്രുവത്തിൽ ആദ്യമായി എത്തിയത് റോബർട്ട് പിയറിയും ദക്ഷിണ ധ്രുവത്തിൽ ആദ്യമെത്തിയത് റൊണാൾഡ് അമുണ്ട്സെന്നുമാണ്.
- ഉത്തരായന രേഖയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ നഗരമാണ് കൊല്‍ക്കത്ത.
- ഉത്തരായന രേഖ കടന്നുപോകുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളാണ് ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്, ത്രിപുര, ഛത്തിസ്ഗഢ്, ജാര്‍ഖണ്ഡ്, പശ്ചിമബംഗാള്‍, മിസോറം എന്നിവ
- ഓരോ രാജ്യവും അവരുടെ രാജ്യത്തിനുവേണ്ടി സ്ഥിരപ്പെടുത്തിയ സമയമാണ് സ്റ്റാന്‍ഡേര്‍ഡ് സമയം എന്നറിയപ്പെടുന്നത്.
- 821/2 ഡിഗ്രി കിഴക്ക് രേഖാംശരേഖ കണക്കാക്കിയാണ് ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം തിട്ടപ്പെടുത്തിയിട്ടുള്ളത്.
- ഇന്ത്യയുടെ അതേ സ്റ്റാന്‍ഡേര്‍ഡ് സമയ മുള്ള രാജ്യമാണ് ശ്രിലങ്ക.
- ഭൂമധ്യമേഖയില്‍നിന്നും പേരു ലഭിച്ച രാജ്യമാണ് ഇക്വഡോര്‍
- ഭൂമധ്യമേഖയും ഗ്രീനിച്ച് രേഖയും തമ്മില്‍ ചേരുന്നത് ഘാനയുടെ തലസ്ഥാനമായ അക്ര നഗരത്തിനടുത്തായാണ് കണക്കാക്കിയിട്ടുള്ളത്.
- 821/2 ഡിഗ്രി കിഴക്ക് രേഖാംശം കടന്ന്പോകുന്ന ഇന്ത്യയിലെ സ്ഥലങ്ങളാണ് ഉത്തര്‍പ്രദേശിലെ അലഹബാദ്, ആന്ധ്രയിലെ കാക്കിനഡ എന്നിവ.
- ഭൂമധ്യരേഖ, ഉത്തരായനരേഖ, ദക്ഷിണായനരേഖ എന്നിവ കടന്ന് പോകുന്ന ഏക വന്‍കര – ആഫ്രിക്ക
- ഭൂമധ്യരേഖ, ദക്ഷിണായനരേഖ എന്നിവ കടന്ന് പോകുന്ന ഏക രാജ്യം – ബ്രസീൽ
- ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യന്‍ രാജ്യം – ഇന്‍ഡൊനീഷ്യ
- ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ മെട്രോ നഗരം – ചെന്നൈ
- ഇന്ത്യന്‍ ഉപദ്വീപിന്റെ തെക്കെ അറ്റത്തിന് സമീപത്തുകൂടി കടന്നുപോകുന്ന അക്ഷാംശ രേഖയാണ് ഭൂമധ്യരേഖ.
- ഭുമധ്യരേഖയെ രണ്ടുതവണ മുറിച്ചൊഴുകുന്ന നദിയാണ് കോംഗോനദി
- ദക്ഷിണായനരേഖ രണ്ടുതവണ മുറിച്ചൊഴുകുന്ന നദിയാണ് – ലിംപോപ് നദി
- ഗ്രീനിച്ചില്‍നിന്നും 180 ഡിഗ്രി അകലെയുള്ള രേഖാംശം അന്താരാഷ്ട ദിനാങ്കരേഖ
(International Date Line) എന്നറിയപ്പെടുന്നു. - അന്താരാഷ്ട ദിനാങ്കരേഖയുടെ ഇരുവശവും തമ്മിലുള്ള വ്യത്യാസം ഒരു ദിവസമാണ്.
- ഒരു രാജ്യത്തിലൂടെ 180ഡിഗ്രി രേഖാംശരേഖ കടന്നുപോവുകയാണെങ്കില്‍ ഈ രേഖയ്ക്ക് കിഴക്കും പടിഞ്ഞാറും വ്യത്യസ്ത ദിനങ്ങളായിരിക്കും.
- ഈ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിനായി പസഫിക് സമുദ്രത്തിലെ ബെറിങ് കടലിടുക്കിലൂടെ കടന്നുപോകും വിധവും ജനവാസമുള്ള ചില ദ്വീപുകളെ ഒഴിവാക്കിയുമാണ് ഈ രേഖ ക്രമീകരിച്ചിരിക്കുന്നത്.
- ഈ രേഖ മുറിച്ചുകടന്ന് പടിഞ്ഞാറോട്ട് പോകുന്ന സഞ്ചാരികള്‍ കലണ്ടറില്‍ ഒരുദിവസം കൂട്ടിയും കിഴക്കോട്ട് പോകുന്നവര്‍ ഒരു ദിവസം കുറച്ചും സമയം കണക്കാക്കുന്നു.
- സമയമേഖലകൾ എന്ന ആശയം കൊണ്ടുവന്നത് കാനഡക്കാരനായ സാന്‍ഡ്ഫോര്‍ഡ് ഫ്ഒളെമിങ് ആണ്.
- ഭുമിയെ 24 സമയമേഖലകളായി തിരിച്ചിരിക്കുന്നു.
Discover more from Learn Kerala PSC Online
Subscribe to get the latest posts sent to your email.