മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും Part 5

മഹാത്മാഗാന്ധി

1. 1947 ഓഗസ്ത്‌ 15-ന്‌ രാജ്യം സ്വാതന്ത്ര്യദിനം ആഘേഷിക്കുമ്പോള്‍ ഗാന്ധിജി മതസൗഹാര്‍ദ്ദത്തിനുള്ള ശ്രമങ്ങളില്‍മുഴുകി കല്‍ക്കട്ടയിലായിരുന്നു.

2. സ്വാതന്ത്ര്യദിന സന്ദേശം ആവശ്യപ്പെട്ട ഹിന്ദുസ്ഥാന്‍ ടൈംസിന്റെ റിപ്പോര്‍ട്ടറോട്‌ തന്റെ സ്രോതസുകള്‍ വറ്റിപ്പോയി എന്നാണ്‌ ഗാന്ധിജി പറഞ്ഞത്‌.

3. ഇന്ത്യാവിഭജനത്തെ ആധ്യാത്മിക ദുരന്തമെന്ന്‍ വിശേഷിപ്പിച്ചത്‌ മഹാത്മാഗാന്ധിയാണ്‌.

4. സ്വാതന്ത്ര്യത്തിനുശേഷം 1948-ല്‍ കോണ്‍ഗ്രസിനെ ലോക് സേവാ സംഘ്‌ ആക്കി മാറ്റണമെന്നാണ്‌ ഗാന്ധിജി നിര്‍ദ്ദേശിച്ചത്‌.

5. ഗാന്ധിജി അവസാനത്തെ സത്യാഗ്രഹം അനുഷ്ഠിച്ചത്‌ പാകിസ്താന്‍ ഇന്ത്യ നല്‍കാനുള്ള 55 കോടി രൂപ നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ടും ഹിന്ദു-മുസ്ലിം സംഘട്ടനത്തില്‍ മനസ്സുവേദനിച്ചുകൊണ്ടുമാണ്‌.

6. ഗാന്ധിജിയെ വധിക്കാന്‍ ഗോഡ്സെയെ പ്രേരിപ്പിച്ച കാരണങ്ങളിലൊ
ന്ന്‌ ഈ സത്യാഗ്രഹമായിരുന്നു ( ഗാന്ധി വധക്കേസിന്റെ വിചാരണസമയത്ത്‌ വെളിപ്പെടുത്തിയത്‌).

7. 1948 ജനുവരി 12-ന്‌ ഡല്‍ഹിയില്‍ ആരംഭിച്ചതായിരുന്നു ഗാന്ധിജിയുടെ അവസാനത്തെ സത്യാഗ്രഹം.

8. 1948 ജനുവരി 20-ന്‌ ന്യൂുഡല്‍ഹിയില്‍വച്ച്‌ ഗാന്ധിജിയെ വധിക്കാന്‍ ശ്രമിച്ചയാളാണ്‌ മദന്‍ലാല്‍ പഹ്വ. ഗാന്ധി വധക്കേസില്‍ ഗൂഡാലോചനക്കുറ്റത്തിന്‌ മദന്‍ലാല്‍ ജീവപര്യന്തം തടവിന്‌ ശിക്ഷിക്കപ്പെട്ടു.

9. 1948 ജനുവരി 30 ന്‌ വൈകുന്നേരം 5.17-ന്‌ ന്യൂഡല്‍ഹിയില്‍ ബിര്‍ളാ ഹൌസിനു സമീപത്തുവച്ചാണ്‌ പോയിന്റ്‌ബ്ലാങ്ക് റേഞ്ചില്‍ നാഥുറാം ഗോഡ്സെയുടെ തോക്കില്‍
നിന്നുള്ള മുന്ന് വെടിയേറ്റ്‌ ഗാന്ധിജി വധിക്കപ്പെട്ടത്‌.

10. ഗാന്ധിജിയെ വധിച്ചശേഷം ഓടിയ ഗോഡ്സെയെ പിന്തുടര്‍ന്ന്‌ കിഴ്പ്പെടുത്തിയത്‌ ഒഡിഷ സ്വദേശിയായ രഘു നായക്‌ ആണ്‌.




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.