
മഹാത്മാഗാന്ധി: ചോദ്യങ്ങളും ഉത്തരങ്ങളും Part 10
1. ഗാന്ധിവധത്തിനുപിന്നിലെ ഗുഡ്ാലോചനയെക്കുറിച്ചന്വേഷിക്കാന്‍ ഗവണ്‍മെന്റ് ആദ്യം നിയോഗിച്ചത് സുപ്രീം കോടതി അഭിഭാഷകനായിരുന്ന ഗോപാല്‍ സ്വരുപ് പഥകിനെയാണ്. അദ്ദേഹം കേന്ദ്ര മന്ത്രിയായിട്ടും തുടര്‍ന്ന് മൈസൂര്‍ ഗവര്‍ണറായും നിയമിതനായതിനെത്തുടര്‍ന്നാണ് കപൂര്‍ കമ്മിഷനെ നിയമിച്ചത് (1966). 2. കപൂര്‍ കമ്മിഷന്‍ ഗവണ്‍മെന്റിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് 1969-ലാണ്. 3. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജീവന്‍ലാല്‍ കപുറായിരുന്നു ഈ ഏകാംഗ കമ്മിഷനിലെ അംഗം. 4. കപൂര്‍ കമ്മിഷന്‍ വിസ്തരിച്ച ആദ്യ സാക്ഷി കേട്കര്‍ ആയിരുന്നു. അന്നത്തെ ബോംബെ മുഖ്യമന്ത്രി മൊറാര്‍ജി ദേശായി, ഗാന്ധി വധം…