തിരുവിതാംകൂർ രാജവംശം മുതൽ ഐക്യകേരളം വരെ -Part 2

തിരുവിതാംകൂർ

തിരുവിതാംകൂറിലെ രാജാക്കന്മാര്‍

1. കുളച്ചല്‍ യുദ്ധത്തില്‍ അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ തടവുകാരനായി പിടിച്ച ഡച്ചുസൈന്യത്തലവനാര് ?

ഡിലനോയ്‌

2. തിരുവിതാംകൂര്‍ സൈന്യത്തിന്റെ വലിയ കപ്പിത്താനായ ഡച്ചുനാവികനാര്?

ഡിലനോയ്‌

3. അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മയുടെ സൈന്യം കായംകുളത്തെ കീഴടക്കിയ വര്‍ഷമേത്‌?

1746

4. 1742-ല്‍ തിരുവിതാംകൂറും, കായംകുളവുമായി ഉണ്ടാക്കിയ സന്ധിയേത്‌?

മാന്നാര്‍ ഉടമ്പടി

5. തിരുവിതാംകൂര്‍ സൈന്യം അമ്പലപ്പുഴ പിടിച്ചടക്കിയ വര്‍ഷമേത്‌?

1746

6. 1753-ലെ മാവേലിക്കര ഉടമ്പടിയില്‍ ഒപ്പുവെച്ചത്‌ ആരെല്ലാം?

തിരുവിതാംകൂറും, ഡച്ചുകാരും

7. തിരുവിതാംകൂര്‍ കൊച്ചിയെ യുദ്ധത്തില്‍ തോല്‍പ്പിച്ച വര്‍ഷമേത്‌?

1754

8. പൊന്‍മനഅണ, പുത്തനണ എന്നിവ പണികഴിപ്പിച്ചതാര് ?

അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ

9. ‘പതിവുകണക്ക്’ എന്ന വാര്‍ഷിക ബജറ്റ്‌ സമ്പ്രദായം തിരുവിതാംകൂറില്‍ ആദ്യമായി നടപ്പാക്കിയതാര്?

അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ

10. തിരുവിതാംകൂര്‍ രാജ്യം ശ്രീപത്മനാഭന്‌ സര്‍വസ്വദാനമായി സമര്‍പ്പിച്ച തൃപ്പടിദാനം നടത്തിയ രാജാവാര് ?

അനിഴം തിരുനാൾ മാര്‍ത്താണ്ഡവര്‍മ