Kerala PSC Physics Questions in Malayalam Part 11

psc
  • “തുരുമ്പിച്ച ഗ്രഹം” എന്ന പേരുള്ള ഗ്രഹം?
    – ചൊവ്വ

  • ഹൈഡ്രജന്‍ ഡിസ്ചാര്‍ജ്‌ ലാമ്പുകള്‍ ഏതു നിറത്തിലുള്ള പ്രകാശമാണ്‌ പുറപ്പെടുവിക്കുന്നത്‌?
    – നീല

  • പ്ലൂട്ടോയുടെ ഗ്രഹപദവി തള്ളിക്കൊണ്ടുള്ള സുപ്രധാന തീരുമാനമെടുത്ത സംഘടന?
    – അന്താരാഷ്ട അസ്ട്രോണിക്കല്‍ യൂണിയന്‍ (2006 ഓഗസ്റ്റ്‌ 24ന്)

  • 1 ഗ്രാം ജലത്തിന്റെ ഊഷ്മാവ് 1℃ ഉയര്‍ത്താനാവശ്യമായ താപത്തിന്റെ അളവ്‌?
    – 1 കലോറി

  • മെര്‍ക്കുറിയുടെ ദ്രവണാങ്കം?
    – 39℃

  • പരസ്പരം പ്രവര്‍ത്തനത്തിലേര്‍പ്പെട്ട പ്രതലങ്ങളുടെ ആപേക്ഷിക ചലനത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ
    – ട്രൈബോളജി

  • പ്രഷര്‍ കുക്കുറില്‍ പാചകം കൂടുതല്‍ വേഗത്തില്‍ ചെയ്യാന്‍ സാധിക്കുന്നതിനു കാരണം?
    – ഉയര്‍ന്ന മര്‍ദം ഊഷ്മാവ്‌ വര്‍ധിപ്പിക്കുന്നു.

  • ഓടിക്കൊണ്ടിരിക്കുന്ന വാഹനം പെട്ടെന്ന്‌ നിര്‍ത്തിയാല്‍ യാത്രക്കാര്‍ മുന്നോട്ട് വീഴാന്‍ കാരണം?
    – ചലന ജഡത്വം

  • കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്‌തുവിനുള്ളില്‍ തന്നെ വരുന്ന ചലനം?
    – ഭ്രമണം

  • നദികളുടെ ആഴം യഥാര്‍ഥത്തില്‍ ഉള്ളതിനെക്കാള്‍ കുറഞ്ഞു തോന്നുവാന്‍ കാരണം?
    – അപവര്‍ത്തനം

  • ജലത്തുള്ളികളെ ജനല്‍ ഗ്ലാസില്‍ ഒട്ടിച്ചുനിര്‍ത്തുന്ന ബലം ഏത്‌?
    – അഡ്ഹിഷന്‍

  • ഒരു ജലത്തുള്ളിയില്‍ തന്മാത്രകളെ തമ്മില്‍ ചേര്‍ത്തുനിര്‍ത്തുന്ന ബലം?
    – കൊഹിഷന്‍

  • ചലിച്ചുകൊണ്ടിരിക്കുന്ന ഒരുവസ്തു മറ്റൊരു വസ്തുവില്‍ ഏല്‍പ്പിക്കുന്ന ആഘാതം?
    – ആക്കം

  • ഒരു കലോറിഎത്ര ജൂളിന് തുല്യമാണ്‌?
    – 4.2 ജൂള്‍

  • വൈദ്യുത പ്രവാഹ തീവ്രതയുടെ യൂണിറ്റ്‌?
    – ആമ്പിയര്‍




Discover more from Learn Kerala PSC Online

Subscribe to get the latest posts sent to your email.