തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ

കെ.കരുണാകരൻ

  • മുഖ്യമന്ത്രി പദത്തില്‍: 1977 മാര്‍ച്ച്‌ 25-1977 ഏപ്രില്‍ 25, 1981 ഡിസംബര്‍ 28-1982 മാര്‍ച്ച്‌ 17, 1982 മേയ്‌ 24-1987 മാര്‍ച്ച്‌ 25, 1991 ജൂണ്‍ 24-1995 മാര്‍ച്ച്‌ 16
  • 1918 ജൂലായ്‌ 8-ന്‌ കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കലില്‍ ജനനം.
  • 1948 കൊച്ചി നിയമസഭയിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.
  • 1967-ല്‍ നിയമസഭാകക്ഷി നേതാവായി ലീഡര്‍ എന്ന വിശേഷണം ലഭിച്ചു.
  • 1969-ല്‍ കോണ്‍ഗ്രസ്‌ പിളര്‍ന്നപ്പോള്‍ ഇന്ദിരാപക്ഷത്ത്‌.
  • 1970-ല്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രി.
  • 1977 മാര്‍ച്ച്‌ 25-ന്‌ മുഖ്യമന്ത്രിയായി.
  • 1977 ഏപ്രില്‍ 25-ന്‌ രാജന്‍കേസുമായി ബന്ധപ്പെട്ട്‌ രാജിവെച്ചു.
  • ഏറ്റവും കുറച്ച്‌ കാലം അധികാരത്തില്‍ തുടര്‍ന്ന മന്ത്രിസഭ (1977 – ഒരു മാസം)
  • 1981, 1982, 1991 വര്‍ഷങ്ങളില്‍ മുഖ്യമന്ത്രി.
  • ഏറ്റവും കൂടുതല്‍ തവണ മുഖ്യമ്ന്ത്രിയായി (4 തവണ).
  • അഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി.
  • 1995-96 ല്‍ പി.വി. നരസിംഹറാവു മന്ത്രിസഭയില്‍ വ്യവസായ വകുപ്പു മന്ത്രി.
  • പതറാതെ മുന്നോട്ട്‌ – ആത്മകഥ.
  • ഏറ്റവും കൂടുതല്‍ അവിശ്വാസങ്ങളെ നേരിട്ട മുഖ്യമന്ത്രി. (1982, 1983, 1985, 1986, 1995)
  • പഞ്ചായത്തീ രാജ്‌ നിലവില്‍ വന്നപ്പോള്‍ കേരള മുഖ്യമന്ത്രി.
  • കേരളത്തിലെ രണ്ടാമത്തെ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രി.
  • കൊച്ചി, തിരു-കൊച്ചി, കേരളനിയമസഭ, ലോക്സഭ, രാജ്യസഭ എന്നീ അഞ്ച്‌ വ്യത്യസ്ത നിയമനിര്‍മാണ സഭകളില്‍ അംഗമായിരുന്ന വ്യക്തി.