തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ

ഇ.കെ.നായനാര്‍

  • മുഖ്യമന്ത്രി പദത്തില്‍: 1980 ജനുവരി 25-1981 ഒക്ടോബര്‍ 20, 1987 മാര്‍ച്ച്‌ 26-1991 ജൂണ്‍ 17, 1996 മെയ്‌ 20-2001 മേയ്‌ 13
  • 1919 ഡിസംബര്‍ 9-ന്‌ കണ്ണൂരിലെ കല്യാശ്ശേരിയില്‍ ജനനം.
  • 1938-ല്‍ ഉത്തരവാദിത്വ ഭരണം ആവശ്യപ്പെട്ട്‌ മലബാറില്‍ നിന്നും തിരുവിതാംകൂറിലേയ്‌ക്ക്‌ വിദ്യാര്‍ഥി ജാഥ നയിച്ചു.
  • 1940-ൽ ആറോണ്‍മില്‍ തൊഴിലാളി സമരവുമായി ബന്ധപ്പെട്ട്‌ ജയിലില്‍.
  • 1940 സെപ്റ്റംബര്‍ 15ന്‌ മൊറാഴ സംഭവത്തില്‍ ഒളിവില്‍പോയി.
    *1946-ലെ കയ്യൂര്‍ സമരത്തില്‍ പങ്കെടുത്ത്‌ ഒളിവില്‍.
  • 1967-ല്‍ പാലക്കാട് നിന്നുംലോക്സഭയിലേയ്ക്ക്‌
  • 1980 -ല്‍ തൃക്കരിപ്പൂരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട് കേരള മുഖ്യമന്ത്രിയായി.
  • 1981-ൽ രാജിവെച്ചു. 1982-ല്‍ മലമ്പുഴയില്‍ നിന്നും നിയമസഭാംഗമായി.
  • ഏറ്റവും കൂടുതല്‍ കാലം ഭരിച്ച കേരള മുഖ്യമന്ത്രി (4009 ദിവസം).
  • 2004 മെയ്‌ 19-ന്‌ അന്തരിച്ചു.
  • അന്ത്യവിശ്രമം – പയ്യാമ്പലം കടപ്പുറത്ത്‌.
  • 1990-ല്‍ ഇന്ത്യയിലെ ആദ്യ ടെക്നോപാര്‍ക്ക്‌ തിരുവനന്തപുരത്ത്‌ ആരംഭിക്കുമ്പോള്‍ മുഖ്യമന്ത്രി.
  • 1991-ല്‍ അക്ഷരകേരളം പദ്ധതികള്‍ ആരംഭിക്കുമ്പോള്‍ മുഖ്യമന്ത്രി.
  • 1996-ല്‍ ജനകീയാസൂത്രണ പദ്ധതി നടപ്പാക്കുമ്പോള്‍ മുഖ്യമന്ത്രി.
  • 1998 -ൽ കുടുംബശ്രീ ആരംഭിച്ചപ്പോള്‍ മുഖ്യമന്ത്രി.
  • പ്രധാനരചനകള്‍ – സമരത്തീച്ചുളയില്‍, ഒരു കമ്യൂണിസ്റ്റുകാരന്റെ കുടുംബജീവിതം, പ്രതപ്രവര്‍ത്തകന്റെ അനുഭവങ്ങള്‍, മണ്ണിന്റെ മാറില്‍, കേരളം ഒരു രാഷ്ട്രീയ
    പരീക്ഷണശാല, കാലത്തിന്റെ കണ്ണാടി.