തിരു-കൊച്ചിയും കേരളവും ഭരിച്ച മുഖ്യമന്ത്രിമാർ
സി.അച്യുത മേനോൻ
- മുഖ്യമന്ത്രി പദത്തില്‍: 1969 നവംബര്‍ 1-1970 ഓഗസ്റ്റ് 1, 1970 ഒക്ടോബര്‍ 4 – 1977 മാര്‍ച്ച് 25
- 1913 ജനുവരി 13-ന് തൃശ്ശൂര്‍ രാപ്പാള്‍ മഠത്തില്‍ ജനനം.
- യുദ്ധവിരുദ്ധപ്രസംഗത്തിന് 1940-ല്‍ ജയിലിലായി.
- 1942-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു.
- എച്ച്.ജി. വെല്‍സിന്റെ ലോക ചരിത്രസംഗ്രഹം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു (1942-ല്‍)
- 1969-ല്‍ കേരള മുഖ്യമന്ത്രിയായി.
- 1970 ഓഗസ്റ്റ് ഒന്നിന് രാജിവെച്ചു.
- 1970 ഒക്ടോബര്‍ 4 മുതല്‍ 1977 മാര്‍ച്ച് 25 വരെ മുഖ്യമന്ത്രി
- അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യ മുഖ്യമന്ത്രി.
- തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രി (6 വര്‍ഷം 4 മാസം 21 ദിവസം)
- ആദ്യമായി ഡയസ്നോണ്‍ നിയമം കൊണ്ടുവന്നു.
- അടിയന്തരാവസ്ഥക്കാലത്തെ മുഖ്യമന്ത്രി (1975-77)
- ആദ്യത്തെ ധനകാര്യമന്ത്രി.
- എന്റെ ബാല്യകാലസ്മരണകള്‍, സ്മരണയുടെ ഏടുകള്‍, സോവിയറ്റ് നാട്, തൂലികാചിത്രങ്ങള്‍, മനുഷ്യന്‍ സ്വയം നിര്‍മിക്കുന്നു – പ്രധാന രചനകള്‍
- 1991 ഓഗസ്റ്റ് 16-ന് അന്തരിച്ചു.
- കേരള നിയമസഭയില്‍ വിശ്വാസ പ്രമേയം അവതരിപ്പിച്ച ആദ്യ മുഖ്യമന്ത്രി (1969)
- തുടര്‍ച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയായ ആദ്യ വ്യക്തി.
- 2013-ല്‍ തപാല്‍ സ്റ്റാമ്പില്‍ ഇടം നേടിയ മുഖ്യമന്ത്രി.
- ഒന്നാം ഇ.എം.എസ്. മന്ത്രി സഭയിലെ അംഗങ്ങളില്‍ പിന്നീട് മുഖ്യമന്ത്രിയായ ഏക വ്യക്തി.
- നിയമസഭാംഗമല്ലാതെ കേരള മുഖ്യമന്ത്രിയായ ആദ്യ വ്യക്തി.
- ഭൂപരിഷ്കരണനിയമം നടപ്പാക്കിയ മുഖ്യമന്ത്രി.
- രാജ്യസഭാംഗമായിരിക്കെ കേരള മുഖ്യമന്ത്രിയായ ആദ്യവ്യക്തി.
- 1970-ല്‍ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ പുതുക്കിയ സമയത്തെ മുഖ്യമന്ത്രി.