കേരള നിയമസഭാ ചരിത്രത്തിലൂടെ ചോദ്യോത്തരങ്ങൾ Part 1
1. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട കേരള സംസ്ഥാനത്തെ ആദ്യത്തെ മന്ത്രി ആര്?
- ആര്‍ ബാലകൃഷ്ണപിള്ള
2. ലോകത്താദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തിയ കമ്മ്യുണിസ്റ്റ് മന്ത്രിസഭ ഏതാണ്?
- ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ മന്ത്രിസഭ(1957).
3. കേരളസംസ്ഥാനത്തിലെ ആദ്യ മന്ത്രിസഭയില്‍ എത്ര മന്ത്രിമാരുണ്ടായിരുന്നു?
- 11
4. കേരളത്തിലെ ആദ്യത്തെ മൂന്നു മന്ത്രിസഭകളിലും 11 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. നാലാമത്തെ ഇ.എം.ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ മന്ത്രി സഭയില്‍ എത്രമന്ത്രിമാരുണ്ടായിരുന്നു?
- 14
5. കേരളസംസ്ഥാനത്തിലെ ആദ്യത്തെ കൂട്ടുമന്ത്രിസഭ അധികാരമേറ്റത് എന്നായിരുന്നു?
- 1946 സെപ്റ്റംബര്‍ 9 ന്
6. 1959 ജൂലായ് 31 ന് കേരളത്തിലെ ഇ.എം.എസ്സ്. മന്ത്രിസഭയെ ഡിസ്മിസ് ചെയ്തത് ഭരണ ഘടനയിലെ ഏതു വകുപ്പു പ്രകാരമായിരുന്നു.?
- 356 -ാം വകുപ്പ്
7. 1957-ല്‍ കേരളത്തില്‍ അധികാരത്തിലെത്തിയ ഇ.എം.എസ്.മന്ത്രിസഭ നിലംപതിക്കാനിടയാക്കിയ സമരം ഏതാണ്?
- വിമോചനസമരം
8. ഇന്ത്യയിലെ നാട്ടുരാജ്യങ്ങളില്‍ ആദ്യമായി ഒരു ജനകീയ മന്ത്രി അധികാരമേറ്റടുത്തത് എവിടെയായിരുന്നു. ?
- 1938- കൊച്ചി
9. കാലാവധി കഴിഞ്ഞിട്ടും അധികാരത്തില്‍ തുടര്‍ന്ന കേരളത്തിലെ ആദ്യമന്ത്രിസഭ എന്ന അപൂര്‍വ ബഹുമതിക്കര്‍ഹമായത് ഏത് മന്ത്രിസഭയാണ്?
- സി. അച്യുതമേനോന്‍ നയിച്ച 1970 ഒക്ടോബറില്‍ വന്ന മന്ത്രിസഭ.
10. കേരളത്തിലെ ഏ,റ്റവും ആയുസ്കുറഞ്ഞ മന്ത്രിസഭ കെ. കരുണാകരന്റെ നേതൃത്വത്തില്‍ 1977ല്‍ നിലവില്‍ വന്ന മന്ത്രിസഭയായിരുന്നു. എത്രകാലം ആ മന്ത്രിസഭ നിലനിന്നു?
- ഒരുമാസം (25.3.1977 മുതല്‍ 25.4.1977 വരെ)