ഈഴവ മെമ്മോറിയല്‍

1. സര്‍ക്കാര്‍ സ്കൂളുകളിലും സര്‍ക്കാര്‍ ഉദ്യോഗങ്ങളിലും ഈഴവര്‍ക്ക്‌ അവസരം വേണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച നിവേദനം?

Ans: ഈഴവ മെമ്മോറിയല്‍

2. ഈഴവ മെമ്മോറിയലിന്‌ നേതൃത്വം നല്‍കിയ വ്യക്തി?

Ans: ഡോ. പല്‍പ്പു,

3. ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ട വര്‍ഷം?

Ans: 1896 സെപ്റ്റംബര്‍ 3

4. ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കപ്പെട്ട തിരുവിതാംകൂര്‍ രാജാവ്‌?

Ans: ശ്രീമൂലം തിരുനാൾ

5. ഈഴവ മെമ്മോറിയലില്‍ ഒപ്പിട്ടവരുടെ എണ്ണം?

Ans: 13176

6. ഈഴവ മെമ്മോറിയല്‍ സമര്‍പ്പിക്കുമ്പോൾ തിരുവിതാംകൂര്‍ ദിവാന്‍?

Ans: ദിവാന്‍ ശങ്കര സുബ്ബയ്യർ

7. 1900-ല്‍ രണ്ടാം ഈഴവ മെമ്മോറിയല്‍ സമര്‍പ്പിച്ചതാര്‍ക്ക്‌?

Ans: കഴ്‌സണ്‍ പ്രഭുവിന്‌

8. രണ്ടാം ഈഴവ മെമ്മോറിയലിന്‌ നേതൃത്വം നല്‍കിയ സാമൂഹിക പരിഷ്കര്‍ത്താവ്‌?

Ans: ഡോ. പല്‍പ്പു

9. അവര്‍ണസമുദായക്കാര്‍ക്ക്‌ ആരാധിക്കുന്നതിനായി നെയ്യാറ്റിന്‍കരയ്ക്കടുത്ത്‌ അരുവിപുറത്ത്‌ ശ്രീനാരാണയണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ വര്‍ഷം?

Ans: 1888

10. ഏത്‌നദിയില്‍നിന്നുള്ള ഒറ്റശിലയാണ്‌ ഈ ശിവപ്രതിഷ്ഠയ്ക്ക്‌ ഉപയോഗിച്ചത്‌?

Ans: നെയ്യാറിലെ ശങ്കരന്‍ കുഴിയില്‍നിന്ന്‌ മുങ്ങിയെടുത്ത ഒറ്റശില (അവര്‍ണരുടെ കുട്ടികൾക്കായി ഒരു പള്ളിക്കുടവും ഗുരു ഇവിടെ സ്ഥാപിച്ചു)